ഞാൻ പ്രായപൂർത്തി ആയപ്പോൾ അമ്മ ഗർഭിണിയായി ; അച്ഛൻ ഇക്കാര്യം പറഞ്ഞപ്പോൾ എനിക്ക് സംശയം തോന്നി മഡോണ പറയുന്നു

പ്രേമം സിനിമയിൽ കൂടി മലയാള സിനിമയിൽ എത്തിയ താരമാണ് മഡോണ സെബാസ്റ്റ്ൻ. തെന്നിന്ത്യയിൽ ഏറെ ആരാധകർ ഉള്ള താരം കുട്ടികാലത്തെ പറ്റി പറഞ്ഞ ഒരു അഭിമുഖതിനെ ട്രോളന്മാർ ട്രോള് നിർത്തുന്നതിന് മുന്നേ പുതിയ വെളിപ്പെടുത്തലുകളുമായി മഡോണ വീണ്ടും രംഗത്ത് വന്നിരിക്കുവാണ്‌. ഒന്നര വയസ്സുള്ളപ്പോൾ അച്ഛൻ ഒപ്പം രാവിലെ എഴുന്നേറ്റ് കിലോമീറ്ററോളം ഓടുമായിരുന്നു എന്നും, നീന്തനായി വെള്ളത്തിൽ എടുത്ത് ഇടും തുടങ്ങിയതായിരുന്നു ആദ്യ അഭിമുഖം.

ഇപ്പോൾ അധികം ആർക്കും ലഭിക്കാത്ത ഭാഗ്യത്തെ പറ്റി താരം പറയുകയാണ്. 18 വയസ്സ് ഉള്ളപ്പോൾ അമ്മ വീണ്ടും ഗർഭിണിയായെന്നും അത് അച്ഛൻ തന്നോട് ആദ്യമായി പറഞ്ഞപ്പോൾ എന്ത് പറയണമെന്നോ ചിരിക്കണമെന്നോ തനിക്ക് അറിയില്ലായിരുന്നു. ഒറ്റമോളായി വളർന്ന തനിക്ക് കിട്ടിയ ഭാഗ്യത്തെ പറ്റി സന്തോഷിക്കേണ്ടതിന് പകരം കുറച്ച് നേരം കൺഫ്യൂസിഡായി എന്നും മഡോണ പറയുന്നു. അമ്മക്ക് ലഭിച്ച പോലെ ഭാഗ്യം ആർക്കും അധികം ലഭിച്ചിട്ടില്ല എന്നുമാണ് താരത്തിന്റെ പ്രതികരണം.