ഞാൻ വികാര ജീവിയായത് കൊണ്ട് ഒരുപാട് പേരോട് ഇഷ്ടം തോന്നിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി ശ്വേതാ മേനോൻ

മലയാളത്തിൽ മമ്മൂട്ടി ചിത്രമായ അനശ്വരത്തിൽ കൂടി പ്രേക്ഷകർക്ക് പരിചിതയായ നടിയാണ് ശ്വേതാ മേനോൻ. മലയാളത്തിന് പുറമെ വിവിധ ഭാഷകളിലും താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. നടി, അവതാരിക, ജഡ്ജി എന്നീ നിലയിൽ ശോഭിച്ചിട്ടുള്ള ശ്വേത ഭർത്താവ് ശ്രീവത്സൻ മേനോനും മകൾ സൈനബയ്ക്കും ഒപ്പം കുടുംബ ജീവിതം നയിക്കുവാണ്.

ലോക്ക് ഡൌൺ ജീവിതത്തെ കുറിച്ചും സിനിമ ജീവിതത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് ശ്വേതാ ഇപ്പോൾ. സിനിമയിൽ എത്തുന്നതിന് മുൻപേ ആരേലുമായി ക്രഷ് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് താനൊരു വികാര ജീവിയാണെനും അതിനാൽ ഒരുപാട് പേരോട് തനിക്ക് ക്രഷ് തോന്നിയിട്ടുണ്ടെന്നും ശ്വേതാ പറയുന്നു. തന്റെ ജീവിതത്തിൽ 3 പ്രധാന കാര്യങ്ങളെ കുറിച്ചും മനസ്സ് തുറന്നു.

ആരോഗ്യം, കുടുംബം, സമ്പത്ത് ഇതിന് താൻ ഒരുപാട് പ്രാധാന്യം നൽകുനുവെന്നും അമ്മയും കുഞ്ഞും ഭർത്താവും ആദ്യ കാര്യമാണെന്നും പിന്നീട് പണം ഇല്ലാതെ ജീവിക്കാൻ കഴിയാത്തത് കൊണ്ട് ആരോഗ്യവും വേണമെന്നും താരം പറയുന്നു. ചില സിനിമകൾ ചെയ്യണ്ടെന്ന് തനിക്ക് തോന്നിയിട്ടുണ്ടെകിലും എന്നാൽ പണം നോക്കി സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്നും താരം പറയുന്നു.