ആലപ്പുഴ : ബിജെപി നേതാവും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ നാല് എസ്ഡിപിഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾ ഉപയോഗിച്ച ബൈക്കും പോലീസ് കണ്ടെടുത്തു.
കൊലപാതകത്തിൽ 12 പേർക്ക് പങ്കുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്ത് വരികയാണ്. പ്രതികൾ ഉപയോഗിച്ച ബൈക്കിൽ രക്തക്കറ കണ്ടെത്തിയതായും പോലീസ് പറയുന്നു.
കൊലപാതകം നടന്നിട്ട് രണ്ട് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ സാധിക്കാത്ത പോലീസിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനിടയിലാണ് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്.