ടാറ്റു ചെയ്യാനെത്തിയ വിദേശ വനിതയെയും പീഡിപ്പിച്ചു ; സുജീഷിനെതിരെ സ്പാനിഷ് യുവതി പരാതിയുമായി രംഗത്ത്

കൊച്ചി : ടാറ്റു ചെയ്യാനെത്തിയ യുവതികളെ ലൈംഗീക ചൂഷണത്തിന് ഇരയാക്കിയ ടാറ്റു സ്റ്റുഡിയോ ഉടമയ്‌ക്കെതിരെ പരാതിയുമായി വിദേശ വനിത രംഗത്ത്. എറണാകുളത്തെ പ്രമുഖ കോളേജിൽ വിദ്യാർഥിനിയായിരുന്ന വിദേശ വനിതയാണ് ഇങ്ക് ഫെക്ടഡ് ടാറ്റു സ്റ്റുഡിയോ ഉടമ പിഎസ് സുജീഷിനെതിരെ പരാതിയുമായെത്തിയത്.

എറണാകുളത്ത് പഠിച്ച്കൊണ്ടിരിക്കുമ്പോഴാണ് ചേരാനെല്ലൂരിലെ സുജീഷിന്റെ ടാറ്റു സ്റ്റുഡിയോയിൽ ടാറ്റു ചെയ്യുന്നതിനായി എത്തിയത്. സുഹൃത്തും കൂടെ ഉണ്ടായിരുന്നു. ടാറ്റു ചെയ്യുന്ന മുറി ചെറുതാണെന്ന് പറഞ്ഞ് സുഹൃത്തിനെ പുറത്ത് നിൽക്കാൻ ഇയാൾ ആവിശ്യപെടുകയും തന്നെ മുറിയിൽ കൊണ്ട് പോയി ടാറ്റു ചെയ്യുന്നതിനിടയിൽ ലൈംഗീകമായി ചൂഷണം ചെയ്യുകയായിരുന്നെനും യുവതി ഇമെയിൽ വഴി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

  വിവാഹിതനായ ഷാജി മോൻ സജന ഷാജിയായത് എങ്ങനെ ; ഷാജിമോന്റെ ഭാര്യ പറയുന്നു

ഭയം കാരണം ഇക്കാര്യം പുറത്ത് പറഞ്ഞില്ലെന്നും കൂടുതൽ പേർ പരാതിയുമായി എത്തിയതാണ് തനിക്ക് ധൈര്യം തന്നതെന്നും സ്പാനിഷ് പൗരയായ യുവതി പരാതിയിൽ പറയുന്നു. യുവതിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം സുജീഷിനെതിരെ നിലവിൽ അഞ്ചോളം യുവതികളാണ് പരാതിയുമായെത്തിയത്. പോലീസിൽ കീഴടങ്ങിയ പ്രതി ഇതുവരെ കുറ്റസമ്മതം നടത്തിയിട്ടില്ല.

Latest news
POPPULAR NEWS