ഡൽഹി: ഇന്ത്യ ചൈന അതിർത്തി തർക്കത്തെ തുടർന്ന് രാജ്യസുരക്ഷയുടെ ഭാഗമായി ചൈനീസ് നിർമിതിയിലുള്ള 59 മൊബൈൽ ആപ്ലിക്കേഷനുകൾക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു കേന്ദ്രസർക്കാർ. എന്നാൽ കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനത്തിനു മുന്നിൽ മുട്ടുമടക്കിയിരിക്കുകയാണ് ചൈന. ടിക്ടോക് ഡാറ്റകൾ മുഴുവൻ ഇന്ത്യയിൽ സൂക്ഷിക്കാമെന്ന് കേന്ദ്രസർക്കാരിന് ചൈന ഉറപ്പുനൽകി.
ടിക് ടോക്കിന്റെ ഈ തീരുമാനം സംബന്ധിച്ചുള്ള കാര്യം പരിശോധിക്കുന്നതിനും തീരുമാനമെടുക്കുന്നതിനു മായി കേന്ദ്രസർക്കാർ ഉന്നതതല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജനങ്ങളുടെ വിശ്വാസ്യതയെയും സ്വകാര്യതയെയും കമ്പനി ലംഘിക്കില്ലെന്നും ഡേറ്റ മുഴുവൻ ഇന്ത്യയിൽതന്നെ സൂക്ഷിക്കാമെന്നും കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്. രാജ്യത്തിന്റെ അഖണ്ഡതയെയും പരമാധികാരത്തെയും ചൈനയുടെ നടപടി പ്രതികൂലമായി ബാധിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജൂൺ 29 രാജ്യത്തെ ടിക്ടോക്ക് അടക്കമുള്ള 59 ചൈനീസ് നിർമ്മിത മൊബൈൽ ആപ്ലിക്കേഷനുകൾക്ക് കേന്ദ്ര സർക്കാർ നിരോധനമേപ്പെടുത്തിയത്.
ലോകത്ത് ഏറ്റവും കൂടുതലാളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളിലൊന്നാണ്. ടിക്ടോക്ക്. ഇതിന്റെ 30 ശതമാനം ഉപഭോക്താക്കളും ഇന്ത്യയിൽ നിന്നുള്ളവരാണ്. ഇതിനെ തുടർന്ന് ഇന്ത്യയിൽ ടിക് ടോക്കിന് രാജ്യത്ത് നിരോധനമേർപ്പെടുത്തിയത് ചൈനയ്ക്ക് കനത്ത പ്രഹരമാണ് ഏറ്റിരിക്കുന്നത്. ചൈനീസ് കമ്പനിയായ വൈറ്റ് ഡാൻസിന്റെ ഉടമസ്ഥതയിലാണ് ടിക് ടോക് പ്രവർത്തിക്കുന്നത്.