ടിക് ടോക്കിനു വെല്ലുവിളി ഉയർത്തികൊണ്ട് ഗൂഗിളിന്റെ യുട്യൂബ് പുതിയ ഫീച്ചർ ഉടൻ വരുന്നു

ടിക്ക് ടോക്ക് പോലുള്ള ഫീച്ചറുകൾ ഉൾപ്പെടുത്തിക്കൊണ്ട് യുട്യൂബിന്റെ പുതിയ ആപ്ലിക്കേഷൻ ഉടൻ ആരംഭിക്കാൻ പോകുന്നതായി റിപ്പോർട്ട്‌. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യുട്യൂബ് 15 സെക്കന്റ്‌ ദൈർഗ്യമുള്ള വീഡിയോ നിർമ്മിക്കാൻ കഴിയുന്ന തരത്തിലുള്ള ഫീച്ചറുകളുമായി പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കി കഴിഞ്ഞു. ഏപ്രിലിൽ ഈ ആപ്ലിക്കേഷൻ നിർമ്മിക്കുന്നതിന് വേണ്ടിയുള്ള പരീക്ഷണം തുടങ്ങിയതായും റിപ്പോർട്ടുകൾ പറയുന്നു.

വീഡിയോ നിർമ്മിക്കുന്നവർക്ക് ഫീച്ചറിൽ ഒന്നിലധികം വീഡിയോ ക്ലിപ്പുകൾ കൂട്ടിച്ചേർക്കാൻ കഴിയുന്ന തരത്തിലുള്ള സംവിധാനമാണ് യുട്യൂബ് ലക്ഷ്യമിടുന്നത്. ഇതിനു ക്രിയേറ്റ് എ വീഡിയോ എന്ന സംവിധാനമാണ് യുട്യൂബ് കമ്പനി നൽകുന്നത്. ടിക് ടോക്കിന്റെ അതെ രീതിയിൽ തന്നെയുള്ള പ്രവർത്തന രീതിയാണ് ഇതിലും ഉൾപ്പെടുത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം. ആൻഡ്രോയ്ഡ്, ഐ ഒ എസ്, തുടങ്ങിയ രണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഈ ഫീച്ചർ യുട്യൂബ് പരീക്ഷിക്കുന്നുണ്ടെന്നാണ് കമ്പനി അധികൃതർ പറയുന്നത്.