ടിക് ടോക്ക് താരമായ കാമുകി ഇൻസ്റ്റാഗ്രാം കാമുകനെ കാണാൻ വീട്ടിൽ നിന്നും മുങ്ങി സഹായിച്ചത് ഫേസ്‌ബുക്ക് സുഹൃത്ത്

കൊച്ചി: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടിയ 18 വയസുള്ള പെൺകുട്ടിക്ക് ഒടുവിൽ ചതിവ്പറ്റി. മൂവാറ്റുപുഴ സ്വദേശിനിയായ പെൺകുട്ടി ബാംഗ്ലൂരിലുള്ള സുഹൃത്തിനൊപ്പം ജീവിക്കാനായി ഇറങ്ങിയതായിരുന്നു. ശേഷം ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഔട്ടോ ഡ്രൈവർക്കൊപ്പം ബാംഗ്ളൂരിലേക്ക് പോകുന്നതിനായി നെടുമ്പശ്ശേരി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു ടിക് ടിക് ടോക് താരമായ പെൺകുട്ടി. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ വിമാനത്താവളത്തിൽ വെച്ച് പോലീസ് പിടികൂടിയെങ്കിലും മാതാപിതാക്കൾക്കൊപ്പം പോകാൻ കൂട്ടാക്കിയില്ല. തുടർന്ന് പോലീസുകാരു ഇടപെട്ടിട്ടും വിഷയം ഒത്തുതീർപ്പ് ആകാഞ്ഞതിനെ തുടർന്നു അവസാനം കാമുകനെ പോലീസ് വിളിക്കുകയായിരുന്നു. ഒടുവിൽ കാമുകൻ പെൺകുട്ടിയെ അറിയുകയില്ലെന്നാണ് പറഞ്ഞത്. കാമുകന്റെ പ്രതികരണം പോലീസ് ലൗഡ് സ്പീക്കറിലൂടെ മാതാപിതാക്കളെയും പെൺകുട്ടിയെയും കേൾപ്പിച്ചപ്പോളാണ് പെൺകുട്ടി വീട്ടിലേക്ക മടങ്ങാൻ തയ്യാറായത്.