52 ചൈനീസ് നിർമ്മിത മൊബൈൽ ആപ്പുകൾ ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തുന്നുണ്ടെന്ന് ദേശീയ ഇന്റലിജൻസ് ഏജൻസി. തുടർന്ന് 52 ആപ്പുകളും ഉപയോഗിക്കുന്നവർ ചൈനീസ് ഇന്റലിജൻസിന്റെ നിരീക്ഷണത്തിലാണ്. ഇതിനെ തുടർന്ന് ദേശീയ ഇന്റലിജൻസ് കേന്ദ്ര ഗവണ്മെന്റിനോട് ചൈനീസ് ആപ്പുകൾ നിരോധിക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ചൈനയുടെ സോഷ്യൽ മീഡിയ ആപ്പാണ് ടിക് ടോക് കൂടാതെ എക്സ്സെന്ററും. ഇതെല്ലാം നിരോധിക്കാൻ നിർദേശമുണ്ട്. യുസി ബ്രൌസർ, ബ്യൂട്ടി പ്ലസ്, ക്ലബ് ഫാക്ടറി, കവായ്, ഷീഇൻ, ഹലോ, വിവാ വീഡിയോ, സി എം ബ്രൗസർ, എം ഐ കമ്മ്യൂണിറ്റി, യുക്യാം മേക്അപ്പ്,
യു പ്രൈവസി, ബൈഡു ട്രാൻസ്ലേറ്റ്, ക്യൂ ക്യൂ മെയിൽ, ക്യൂ ക്യൂ സെക്യൂരിറ്റി സെന്റർ, സെൽഫി, സിറ്റി, മെയിൽ മാസ്റ്റർ, എം ഐ വീഡിയോ കാൾ, ഐ പി യു എസ് ബ്രൌസർ, ലൈക്ക്, ന്യൂസ് ഡോഗ്, പെർഫെക്ട് കോർപ്, ഡിയൂ റെക്കോർഡർ, തുടങ്ങിയ 52 ആപ്പുകൾക്ക് സുരക്ഷ പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ചൈനയുടെ 52 ആപ്പുകൾകളെ സ്പൈവെയാറായും മറ്റേതെങ്കിലും മാൽവെയറായും ചൈനയ്ക്ക് കൈമാറാൻ സാധിക്കും.