ടിക് ടോക് താരത്തിന്റെ പേരിൽ വിവാഹ ആലോചന ശേഷം നടി ഷംന കാസിമില്‍ നിന്ന് പണം തട്ടാൻ ശ്രമിച്ച നാല് പേര്‍ പിടിയില്‍

വിവാഹ ആലോചനയുമായി വന്ന യുവാക്കളാണ് ഭീഷണിപ്പെടുത്തിയത്. കാസർഗോഡ് സ്വദേശിയായ ടിക് ടോക്ക് താരത്തിന്റെ ഫോട്ടോ കാണിച്ച് വിവാഹ ആലോചനയുമായി യുവാക്കൾ ഷംനയുടെ വീട്ടിലെത്തുകയും തുടർന്ന് വീടിന്റെയും പരിസരത്തിന്റെയും ഫോട്ടോ എടുത്ത് പോകുകയും ചെയ്തിരുന്നു. പിന്നീടാണ് ഫോണിൽ ബന്ധപ്പെട്ട് പണം തന്നില്ലെങ്കിൽ കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.

ഷംന കാസിമിന്റെ മാതാവിന്റെ പരാതിയെ തുടർന്നാണ് പോലീസ് യുവാക്കളെ അറസ്റ്റ് ചെയ്തത്. കാസർഗോഡ് സ്വദേശിയായ ടിക് ടോക്ക് താരത്തിന്റെ കുടുംബവുമായി സംസാരിച്ചെന്നും അയാൾക്ക് ഇതിൽ പങ്കില്ലെന്നും ഷംനയുടെ മാതാവ് പറയുന്നു. ഇപ്പോൾ അറസ്റ്റിലായ നാല് പേരെ കൂടാതെ കൂടുതൽ ആളുകൾ ഇതിന് പിന്നിൽ ഉണ്ടെന്നും ഷംനയുടെ മാതാവ് വ്യക്തമാക്കി.

ടിക് ടോക് താരവുമായി വിവാഹ ആലോചന എന്ന പേരിലാണ് ഇ സംഘം എത്തിയത്. നടിയുടെ വീട്ടിൽ എത്തിയ സംഘം വീടും പരിസരവും വീഡിയോയിൽ പകർത്തുകയും പിന്നീട് നടിയുമായി നിരന്തരം ഫോൺ ചെയ്ത് സൗഹൃദം സ്ഥാപിക്കാനും ശ്രമിച്ചിരുന്നു. പിന്നീട് ഇ കഴിഞ്ഞ ദിവസങ്ങളിൽ നടിയെ വിളിച്ചു 1 ലക്ഷം രൂപ ആവിശ്യപെടുകയും തുടർന്ന് പണം തരാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ കരിയർ നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.

  ഒരു കിലോ ആട്ടയിൽ 15000 രൂപയുടെ കാര്യം വെളുപ്പെടുത്തി ആമിർ ഖാൻ

ഇ കാര്യം പോലീസിലോ മറ്റോ അറിയിച്ചാൽ കൊല്ലുമെന്നും ഭീഷണി മുഴക്കി. ഇ കാരണങ്ങൾ കാണിച്ചു നടിയുടെ മാതാവ് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇവരെ പോലീസ് കസ്റ്റഡിയിൽ എടുകയായിരുന്നു. ഷാഡോ പോലീസിന്റെ പിടിയിലായ ഇവരെ റിമാന്റ് ചെയ്തതായി മാരട് പോലീസ് അറിയിച്ചു. ഇവർ ഇത്തരത്തിൽ പലരെയും ഭീഷണിപ്പെടുത്തിയ പരാതി ലഭിച്ചെന്നും പോലീസ് പറയുന്നു.

Latest news
POPPULAR NEWS