ടിപി ചന്ദ്രശേഖരന്റെ ബാഡ്ജ് ധരിച്ച് കെകെ രമ നിയമസഭയിൽ എത്തിയത് പ്രഹസനമെന്ന് സ്പീക്കർ എംബി രാജേഷ്

തിരുവനന്തപുരം : ടിപി ചന്ദ്രശേഖരന്റെ ബാഡ്ജ് ധരിച്ച് കെകെ രമ നിയമസഭയിൽ എത്തിയത് പ്രഹസനമെന്ന് സ്പീക്കർ എംബി രാജേഷ്. സത്യപ്രതിജ്ഞ ചടങ്ങിന് സിപിഎം ഗുണ്ടകൾ വെട്ടിക്കൊലപ്പെടുത്തിയ ടിപി രാജശേഖരന്റെ ചിത്രം ആലേഖനം ചെയ്ത ബാഡ്ജ് ധരിച്ചാണ് വടകര എംഎൽഎ കെകെ രമ നിയമസഭയിൽ എത്തിയത്. സംഭവം സത്യപ്രതിജ്ഞ ലംഘനമാണോ എന്ന് പരിശോധിക്കുമെന്ന് സ്പീക്കർ വ്യക്തമാക്കി.

  സിനിമ നിർമ്മാതാവ് ജെയ്‌സൺ എളംകുളം മരിച്ച നിലയിൽ

നിയമസഭാ പെരുമാറ്റ ചട്ടങ്ങൾ എല്ലാവർക്കും ബാധകമാണെന്നും. നിയമ സഭയിൽ ഇത്തരത്തിലുള്ള പ്രഹസനം പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ടെന്നും. അത് അംഗങ്ങളും പാലിക്കണമെന്നും സ്പീക്കർ എംബി രാജേഷ് പറഞ്ഞു.

Latest news
POPPULAR NEWS