ടി പി സെൻകുമാർ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; വ്യാജ സന്ദേശത്തിനെതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം: മുൻ ഡിജിപി ടിപി സെൻകുമാർ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വ്യാജസന്ദേശം പ്രചരിപ്പിച്ചതായി റിപ്പോർട്ട്. കൺട്രോൾ റൂമിലേക്ക് വ്യാജസന്ദേശം പ്രചരിപ്പിച്ചത്. തിങ്കളാഴ്ച പുലർച്ചെ തിരുവനന്തപുരം കൺട്രോൾ റൂമിലേക്ക് വന്ന സന്ദേശം തൃശ്ശൂർ കൺട്രോൾ റൂമിന് കൈമാറുകയായിരുന്നു. ടി പി സെൻകുമാർ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും അദ്ദേഹത്തെ ഉടൻ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശമായിരുന്നു ലഭിച്ചിരുന്നത്.

സംഭവത്തെ തുടർന്ന് തൃശ്ശൂർ വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിക്കുകയും കാനാട്ടുകര മേഖലയിലെ ഫ്‌ലാറ്റിൽ നിന്നാണ് ഫോൺ കോൾ വന്നത് എന്ന നിഗമനത്തിൽ എത്തിച്ചേരുകയും ചെയ്തു. സംഭവത്തെ തുടർന്ന് ഇവിടെയുള്ള ഫ്ലാറ്റിലെല്ലാം പൊലീസ് പരിശോധന നടത്തി. തുടർന്ന് കോൾ വന്ന ഫോൺ നമ്പറും പോലീസ് പിന്തുടർന്നു. കാനാട്ടുകരയിലെ ഫ്ലാറ്റിൽ താമസിച്ചിരുന്ന വയോധികയായ അധ്യാപികയായിരുന്നു ഫോൺ വിളിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. ഇവർക്ക് മാനസിക അസ്വസ്ഥത ഉണ്ടെന്നാണ് കരുതുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അദ്ധ്യാപകനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്