തിരുവനന്തപുരം പ്രെസ്സ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ വെച്ച് ഉണ്ടായി സംഭവത്തിൽ മാധ്യമപ്രവർത്തകനായ കടവിൽ റഷീദ് പോലീസിൽ പരാതി നൽകിയിരുന്നു. റഷീദ് വാർത്താ സമ്മേളനത്തിനിടയിൽ സെന്കുമാറിനോട് ചോദ്യം ചോദിച്ചപ്പോൾ അദ്ദേഹം ഭീഷണിപ്പെടുത്തിയെന്നും കൂടിണ്ടായിരുന്നവർ കൈയ്യേറ്റം ചെയ്യാൻ വേണ്ടിയുള്ള ശ്രമവും നടത്തിയതായി ചൂണ്ടികാട്ടികൊണ്ട് മാധ്യമ പ്രവർത്തകൻ പരാതി നൽകുകയായിരുന്നു.
തുടർന്ന് കോടതിയുടെ അനുമതിയോട് പോലീസ് കേസെടുക്കുക ആയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സുഭാഷ് വാസു അടക്കമുള്ള എട്ടു പേർക്കെതിരെയും കേസുണ്ട്. കൂടാതെ മാധ്യമ പ്രവർത്തകനെതിരെ സെൻ കുമാറും പരാതി നൽകിയിട്ടുണ്ട്.