ടു വീലറിൽ ഒരാൾക്കും കാറിൽ രണ്ട് പേർക്കും മാത്രം സഞ്ചരിക്കാം: ഏപ്രിൽ 20 വരെ കടുത്ത നിയന്ത്രണവുമായി കേന്ദ്രസർക്കാർ

ഡൽഹി: രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് ലോക്ക് ഡൗൺ മെയ് 3 വരെ കേന്ദ്രസർക്കാർ നീട്ടിയിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ഇരുചക്രവാഹനങ്ങളിൽ ഒരാൾക്കും കാറിൽ രണ്ടുപേർക്കും മാത്രം യാത്ര ചെയ്യാം. ഏപ്രിൽ 20 വരെ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അതിനു ശേഷം അടുത്ത ഘട്ടം നിലവിൽ വരും. ഒരുതരത്തിലും പൊതുപരിപാടികളിൽ ആളുകൾ കൂടുന്ന തരത്തിലുള്ള സംഭവങ്ങളോ അന്തർ വാഹന സർവീസുകളും ഒന്നും തന്നെ അനുവദിക്കുകയില്ല.

ഹോസ്പിറ്റൽ ആവശ്യങ്ങൾക്കും മറ്റുമായി പോകുന്ന വാഹനങ്ങളിൽ രണ്ടുപേരിൽ കൂടുതൽ യാത്ര ചെയ്യാൻ പാടില്ല. കൂടാതെ അവശ്യസാധനങ്ങൾക്കായി പോകുമ്പോഴും രണ്ടുപേരിൽ കൂടുതൽ കാറിൽ യാത്ര ചെയ്യാൻ പാടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള 15 പേജോളം വരുന്ന മാർഗ്ഗ നിർദ്ദേശങ്ങളിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിട്ടുള്ളത്.