ടൂത്ത് പേസ്റ്റിന് പകരം എലിവിഷം ഉപയോഗിച്ച് പല്ല് തേച്ച പതിനേഴുകാരിക്ക് ദാരുണാന്ത്യം

മംഗളൂരു : ടൂത്ത് പേസ്റ്റിന് പകരം എലിവിഷം ഉപയോഗിച്ച് പല്ല് തേച്ച പെൺകുട്ടിക്ക് ദാരുണാന്ത്യം. കർണാടക സുള്ള്യയിലെ മർകഞ്ച സ്വദേശിനി ശ്രവ്യ (17) ആണ് മരിച്ചത്. ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് കോളേജിന് അവധിയായതിനാൽ ഹോസ്റ്റലിൽ നിന്നും വീട്ടിൽ വന്ന് താമസിക്കുകയായിരുന്നു ശ്രവ്യ.

ഉറങ്ങുന്നതിന് മുൻപ് പല്ല് തേക്കുന്ന ശീലമുള്ള ശ്രവ്യ കഴിഞ്ഞ പതിനാലാം തീയതി രാത്രി അബദ്ധത്തിൽ എലിവിഷം ഉപയോഗിച്ച് പല്ല് തേക്കുകയായിരുന്നു. ഉടൻ തന്നെ അബദ്ധം മനസിലാക്കി വാ കഴുകുകയും ചെയ്തിരുന്നു. പിറ്റേ ദിവസം വരെ കുഴപ്പം ഒന്നും തോന്നിയിരുന്നില്ല എന്നാൽ മൂന്ന് ദിവസങ്ങൾക്ക് ശേഷം അസഹ്യമായ വയറുവേദനയെ തുടർന്ന് ശ്രവ്യയെ ആശുപത്രയിൽ എത്തിക്കുകയായിരുന്നു. പുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും അവിടെ നിന്നും വിദഗ്ധചികിത്സയ്ക്കായി മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ശ്രവ്യ മരണപ്പെട്ടത്.

  കേന്ദ്രസർക്കാർ രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷാ ഉപകരണങ്ങൾ ഉറപ്പുവരുത്തണമെന്ന് രാഹുൽഗാന്ധി

ബാത്ത്റൂമിലെ ജനലിൽ ടൂത്ത് പേസ്റ്റിന് അടുത്തായിട്ടാണ് എലിവിഷം ഉണ്ടായിരുന്നത് ഇരുട്ടായതിനാൽ ടൂത്ത് പേസ്റ്റ് ആണെന്ന് കരുതി എലിവിഷം പല്ല് തേക്കാൻ ഉപയോഗിക്കുകയായിരുന്നെന്ന് വീട്ടുകാർ പറയുന്നു.

Latest news
POPPULAR NEWS