ടോവിനോയ്ക്ക് പറ്റിയത് വലിയ അപകടം ; വയറിലെ രക്തകുഴൽ മുറിഞ്ഞ് രക്തസ്രാവം ഉണ്ടായി

ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ടോവിനോയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടര്മാര്. പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ടോവിനോയ്ക്ക് പരിക്കേൽക്കുന്നത്. പരിക്ക് ഗുരുതരമല്ലെന്ന് വാർത്ത വന്നെങ്കിലും സാരമായ പരിക്ക് പറ്റിയതായാണ് ഇപ്പോൾ വിവരം ലഭിക്കുന്നത്.

സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ വയറിന് ക്ഷതമേൽക്കുകയും രക്തക്കുഴൽ മുറിയുകയും രക്തസ്രാവമുണ്ടായതായും പറയുന്നു. ഇപ്പോഴും ടോവിനോ ഐസിയുവിൽ കഴിയുകയാണ്.