കോട്ടയം : ട്യൂഷൻ ക്ലാസ്സിൽ പോയ പതിനെട്ടുകാരനെ കാണാതായതായി പരാതി. കുറിച്ചി പാത്തമുട്ടം സ്വദേശി കാർത്തികേയ ആർ നാഥ് (18) നെയാണ് തിങ്കളാഴ്ച കാണാതായത്. വൈകിട്ട് ആറു മണിക്ക് ട്യൂഷന് പോയ കാർത്തികേയ നാഥിനെ ട്യൂഷൻ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
ട്യൂഷൻ കഴിഞ്ഞ് ഏഴരയോടെ സാധാരണ ദിവസങ്ങളിൽ കാർത്തികേയ നാഥ് വീട്ടിൽ എത്താറുണ്ടെന്ന് വീട്ടുകാർ പറയുന്നു. അതേസമയം ട്യൂഷൻ ക്ളാസിന് പോകാനായി ബസ് കയറിയ കാർത്തികേയ നാഥ് കോട്ടയത്ത് ഇറങ്ങിയതായി ബസ് ജീവനക്കാർ ബന്ധുക്കളെ അറിയിച്ചു.
ചിങ്ങവനം എൻഎസ്എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് കാർത്തികേയ നാഥ്. ചിങ്ങവനം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാർത്തികേയ നാഥിനെ കണ്ട് കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ബന്ധുക്കളെയോ വിവരമറിക്കുക.