Monday, December 4, 2023
-Advertisements-
KERALA NEWSട്രംപിനെ കൊണ്ട് മാപ്പിളപ്പാട്ട് പാടിപ്പിക്കുക, മോദിയെ സംഗീത കച്ചേരിക്ക് ഇരുത്തുക: അങ്ങനെ എന്തൊക്കെ ഹോബികളാണ് ഈ...

ട്രംപിനെ കൊണ്ട് മാപ്പിളപ്പാട്ട് പാടിപ്പിക്കുക, മോദിയെ സംഗീത കച്ചേരിക്ക് ഇരുത്തുക: അങ്ങനെ എന്തൊക്കെ ഹോബികളാണ് ഈ ചെക്കന്

chanakya news
-Advertisements-

മലയാളിയായ അജ്മൽ സാബു എഡിറ്റ് ചെയ്ത ഒരു വീഡിയോ ഇപ്പോൾ ചൈനയിലും അമേരിക്കയിലുമൊക്കെ ഹിറ്റാകുകയാണ്. അജ്മൽ സാബു എഡിറ്റ് ചെയ്ത ട്രംപിന്റെ മാപ്പിളപ്പാട്ട് കഴിഞ്ഞ ദിവസം ചൈനക്കാരനായ ബിസിനസ് പാർട്ണർ അയച്ചത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കല്യാണ വീഡിയോകളും മറ്റും എഡിറ്റ് ചെയ്ത് വിഡിയോ എഡിറ്റിംഗ് മേഖലയോട് താല്പര്യം പ്രകടിപ്പിക്കുകയും പിന്നീട് അതിലൂടെ കാരിയറിലേക്ക് ഇറങ്ങാൻ താല്പര്യം പ്രകടിപ്പിച്ചു. ഇതിന്റെ ഭാഗമായി പ്ലസ് ടു കഴിഞ്ഞയുടൻ പൂനയിലെ മാക് എന്ന സ്ഥാപനത്തിൽ നിന്നും മൂന്ന് വർഷത്തെ അനിമേഷനും ഫിലിം മേക്കിങ്, വിഷ്വൽ എഡിറ്റിംഗ് എല്ലാം പഠിച്ചു. തുടർന്ന് ഒരു മറാത്തി സിനിമയ്ക്ക് എഡിറ്റിംഗിനുള്ള അവസരം ലഭിക്കുകയുണ്ടായി.

-Advertisements-

അതുപോലെ നിവിൻ പോളി നായകനായി അഭിനയിച്ച ലവ് ആക്ഷൻ ഡ്രാമയിൽ സഹസംവിധായകനായ അജ്മൽ അതിലെ ഒരു പാട്ടും എഡിറ്റ് ചെയ്തു. കൂടാതെ പല ചിത്രങ്ങളുടെയും ട്രെയ്‌ലറും ടീസറുമെല്ലാം അജ്മൽ സാബു എഡിറ്റ് ചെയ്യുകയുണ്ടായി. പിന്നീട് രണ്ടു വര്ഷക്കാലത്തോളമായി ട്രോൾ വീഡിയോകൾ എഡിറ്റ് ചെയ്യാൻ തുടങ്ങി. ഏകദേശം 54 വിഡിയോകൾ ചെയ്തു. എന്നാൽ ഇരട്ടിയോളം വിഡിയോകൾ ചെയ്തത് നന്നായില്ലെന്ന് കരുതി അപ് ലോഡ് ചെയ്തിട്ടില്ലെന്നും അജ്മൽ പറയുന്നു. ഇലക്ഷൻ സമയത്ത് ചെയ്ത മോദിയുടെ സംഗീത കച്ചേരി വീഡിയോയാണ് താൻ ചെയ്തതിൽ വെച്ച് ഏറ്റവും അധികം ഇഷ്ടപ്പെട്ടതെന്നും അജ്മൽ പറയുന്നു.

ഒരു ട്രോൾ ഉണ്ടാക്കിയെടുക്കണെൽ ഏകദേശം മൂന്ന് നാല് മണിക്കൂറികളോളം എടുക്കും. ഇദ്ദേഹത്തിന്റെ വീഡിയോയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. റസലിങ് താരം ബിഗ് ഷോയെ മണിച്ചിത്ര താഴിലെ നകുലനാക്കി എഡിറ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായതോടെയാണ് അജ്മൽ സാബുവിനെ പലരും അറിയാൻ തുടങ്ങിയത്. വാട്സാപ്പിലും ഫേസ്ബുക്കിലുമെല്ലാം വീഡിയോ നിറഞ്ഞു നിന്നപ്പോൾ അജ്മലിന്റെ പേരാണ് ആളുകൾ ആദ്യം കാണുക. ഇത്തരത്തിൽ ലോകമാകമാനം ലക്ഷക്കണക്കിന് ആരാധകരാണ് ഇപ്പോൾ അജ്മലിന് ഉള്ളത്. നിരവധി തമിഴ്, ഹിന്ദി, മലയാളം, സിനിമകളിലെ പ്രമുഖ നടന്മാരും സംവിധായകരും അജ്മലിന്റെ ഇൻസ്റ്റാഗ്രാം അകൗണ്ട് ഫോളോ ചെയ്തിട്ടുണ്ട്.

-Advertisements-