ട്രാഫിക് നിയമം ലംഘിച്ചാൽ ഇനി മുതൽ ഓൺലൈൻ വഴി പിഴയടക്കം, പുതിയ സംവിധാനം ഇങ്ങനെ

തിരുവനന്തപുരം: ട്രാഫിക് നിയമം ലംഘിച്ചാൽ ഇനി മുതൽ പിഴ അടയ്ക്കാൻ ആർടിഒ ഓഫീസിൽ വരെ പോകാതെ തന്നെ ഇ-ചെലാൻ വഴി പണമടയ്ക്കാൻ പുതിയ സംവിധാനം നിലവിൽ വന്നു. കയ്യിൽ പണമില്ലെങ്കിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് എന്നിവ വഴിയും പണമടയ്ക്കാൻ സാധിക്കും. കൂടാതെ ഓൺലൈൻ വഴിയും പണം അടയ്ക്കാനുള്ള സൗകര്യം ഉണ്ട്. ഇതിനായി സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെ 100 എൻഫോഴ്സ്മെന്റ് വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ആൻഡ്രോയ്ഡ് പി ഒ എസ് വഴിയാണ് പണമടയ്ക്കാൻ സാധിക്കുക. കൂടാതെ വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് മൊബൈൽ ആപ്ലിക്കേഷൻ വഴിയും നിയമ നടപടികൾ കൈക്കൊള്ളാനാകും.

  മയിൽ നമ്മുടെ ദേശീയ പക്ഷി അതിനെ ഉപദ്രവിക്കരുത് ; മയിലിനെ കറിവെയ്ക്കാതെ വ്‌ളോഗർ ഫിറോസ് ചുട്ടിപ്പാറ

ഈ ആപ്ലിക്കേഷൻ വഴി ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരുടെ മുഴുവൻ വിവരങ്ങളും ലഭ്യമാക്കാൻ സാധിക്കും. കൂടാതെ വാഹനങ്ങൾ നിർത്താതെ പോയാൽ കുറ്റപത്രവും, പിഴയും അടക്കമുള്ള വിവരങ്ങൾ എസ്എംഎസ് വഴി ലഭിക്കുകയും ചെയ്യും. കൂടാതെ നിയമലംഘനങ്ങൾ നടക്കുന്നതിന്റെ ഫോട്ടോയടക്കമുള്ള കാര്യങ്ങൾ ഓൺലൈൻ വഴി കോടതിയിൽ സമർപ്പിക്കാനാവും. പിഴ അടയ്ക്കാത്ത പക്ഷം വാഹനങ്ങൾ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതായിരിക്കും.

Latest news
POPPULAR NEWS