കോട്ടയം : സ്വകാര്യ ബസ്സിനുള്ളിൽ വെച്ച് സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബസ് കണ്ടക്ടറായ സംക്രാന്തി തുണ്ടിപ്പറമ്പിൽ അഫ്സൽ, വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ കൂട്ടുനിന്ന ബസ് ജീവനക്കാരനുമാണ് പോലീസ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംഭവ സ്ഥലത്തെത്തിയ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ട്രിപ്പ് മുടക്കി ബസ്റ്റാന്റിൽ ബസ് നിർത്തിയിട്ട ശേഷമാണ് വിദ്യാർത്ഥിനിയെ പീഡനത്തിന് ഇരയാക്കിയത്. ബസിലെ സ്ഥിരം യാത്രക്കാരിയായ വിദ്യാർത്ഥിനിയെ അറസ്റ്റിലായ ഫൈസൽ പ്രണയം നടിച്ച് പാലാ കൊട്ടാരമറ്റം സ്റ്റാൻഡിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ആളില്ലെന്ന് പറഞ്ഞ് ട്രിപ്പ് മുടക്കിയ ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പ്രതിയുടെ നിർബന്ധപ്രകാരം സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകാതെ കൊട്ടാരമറ്റം സ്റ്റാൻഡിൽ എത്തിയ വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. അതേസമയം പെൺകുട്ടി ബസിനകത്തേക്ക് കയറി പോകുന്നതിൽ സംശയം തോന്നിയ ചിലർ പോലീസിൽ വിളിച്ച് അറിയിച്ചതിനെ തുടർന്ന് പോലീസെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പീഡിപ്പിക്കാനായി കൂട്ട് നിന്ന ബസിലെ ജീവനക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് സ്റേഷനിലെത്തിച്ച പെൺകുട്ടിയെ പിന്നീട് വീട്ടുകാരോടൊപ്പം അയക്കുകയായിരുന്നു.