മുംബൈ : ട്രെയിനിൽ കവർച്ച സംഘം സ്ത്രീയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. മുംബൈയിൽ നിന്നും ലക്നൗലേക്ക് പോകുകയായിരുന്ന ട്രെയിനിലാണ് പീഡനം നടന്നത്. കവർച്ച ചെയ്യാൻ വേണ്ടി ട്രെയിനിൽ യാത്ര ചെയുന്ന എട്ട് പേരടങ്ങുന്ന സംഘമാണ് പീഡനം നടത്തിയത്. സംഘത്തിലെ നാല് പേരെ പോലീസ് അറസ്റ്ററ് ചെയ്തു.
മുംബയിൽ നിന്നും പുറപ്പെട്ട ട്രെയിനിൽ ഇഗത്പുരി സ്റ്റേഷനിൽ എത്തിയപ്പോഴാണ് കവർച്ച സംഘം സ്ലീപ്പർ കോച്ചിൽ പ്രവേശിച്ചത്. മാരക ആയുധങ്ങളുമായാണ് സംഘം എത്തിയത്. ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയ സംഘം യാത്രക്കാരിൽ നിന്ന് പണവും ആഭരങ്ങളും തട്ടിയെടുത്തു. കവർച്ച തടയാൻ ശ്രമിച്ച യുവതിയെ എട്ട് പേർ ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
മറ്റുള്ള യാത്രക്കാർ തടയാൻ ശ്രമിക്കുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ട്രെയിൻ കസാര സ്റ്റേഷനിൽ എത്തിയപ്പോൾ പോലീസ് എത്തി രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇതിനിടയിൽ ബാക്കിയുള്ളവർ ഓടി രക്ഷപ്പെട്ടിരുന്നു. ഓടിരക്ഷപെട്ടവരിൽ രണ്ട് പേരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.