ട്വീറ്റ് ചെയ്യാൻ ഉദേശിച്ചത്‌ സറണ്ടർ മോദി, ചെയ്തപ്പോൾ സുരേന്ദ്രർ മോദി: വീണ്ടും വിവരക്കേടിൽ വെട്ടിലായി രാഹുൽ ഗാന്ധി

ഡൽഹി: ഇന്ത്യ – ചൈന അതിർത്തി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമർശിച്ച രാഹുൽ ഗാന്ധിക്ക് കിട്ടിയത് മുട്ടൻ ട്രോൾ. പ്രധാനമന്ത്രിയെ വിമർശിച്ച് സറണ്ടർ മോദി എന്ന് രാഹുൽഗാന്ധി ട്വിറ്ററിൽ ട്വീറ്റ് ചെയ്തപ്പോൾ അത് സുരേന്ദ്രർ മോദി എന്നായിപോയി. തുടർന്ന് രാഹുൽ ഗാന്ധിക്കെതിരെ ട്രോളുമായി ബിജെപി നേതാക്കളും രംഗത്തെത്തി. രാഹുൽ ചൈനീസ് ഗാന്ധിയാണെന്ന് ശിരോമണി അകാലിദൾ നേതാവ് മഞ്ജീർ സിംഗ് സിർസ പറഞ്ഞു. കൂടാതെ നെഹ്റു ഗാന്ധി കുടുംബത്തിന്റെ മുഖമുദ്രയാണ് കീഴടങ്ങൽ എന്ന് അർത്ഥം വരുന്ന സറണ്ടർ എന്ന് ആസാം ധനമന്ത്രി ഹിമാന്ത ബിശ്വ ശർമ പറഞ്ഞു.

Also Read  മകളെയും മകളുടെ കാമുകനെയും കൊലപ്പെടുത്തിയ മാതാവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

ബിജെപിയുടെ സോഷ്യൽ മീഡിയ വിഭാഗം മേധാവി അമിത് മാളവ്യ പറഞ്ഞത് രാഹുൽ ഗാന്ധിയുടെ അച്ഛൻ രാജീവ്‌ ഗാന്ധി നേരിട്ട ബോഫോഴ്സ് അഴിമതി ആരോപണം ചൂണ്ടിക്കാട്ടിയാണ് പരിഹാസവുമായി രംഗത്തെത്തിയത്. നെഹ്റു കാണിച്ച തെറ്റുകളെയും കൊള്ളരുതായ്മയും വെള്ളപൂശാനും മറച്ചുവെക്കാനും വേണ്ടിയുള്ള ശ്രമമാണ് രാഹുൽഗാന്ധി നിരന്തരമായി പ്രധാനമന്ത്രിക്ക് നേരെ നടത്തുന്ന പരിഹാസവും ആക്രമണവുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.