ഡിപ്രെഷൻ സ്റ്റേജ് വരെ എത്തി, ഭാര്യയുടെ ഓർമ്മകൾ തന്നെ അസ്വസ്ഥനാക്കുന്നു ; ബിജു നാരായണൻ പറയുന്നു

മലയാളത്തിൽ അടക്കം നിരവധി ഗാനങ്ങൾ സമ്മാനിച്ച പ്രിയ ഗായകനാണ് ബിജു നാരായണൻ. ഗാനരംഗത്ത് തിളങ്ങി നിൽക്കുന്ന സമയത്താണ് അദേഹത്തിന്റെ ഭാര്യ ശ്രീലത നാരായണൻ അർബുദതെ തുടർന്ന് മരണപ്പെട്ടത്. സംഗീത ലോകത്തെ തന്നെ ഞെട്ടിച്ചു കളഞ്ഞ മരണ വാർത്ത അദ്ദേഹത്തെയും തളർത്തി കളഞ്ഞിരുന്നു. 1998 ലാണ് നീണ്ടാക്കാലത്തെ ക്യാമ്പസ്‌ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരായത്.

കഴിഞ്ഞ ഓഗസ്റ്റിലാണ് സംഗീത ലോകത്തോട് വിട പറഞ്ഞത്. ഇരുവർക്കും രണ്ട് മക്കളുമുണ്ട്. ഭാര്യയുടെ മരണത്തിന് ശേഷം പാട്ടുകളും റെക്കോർഡുകളുമായും മറ്റും തിരക്കിലായിരുന്ന താൻ ലോക്ക് ഡൌൺ സമയത്ത് വീട്ടിൽ തന്നെയായിരുന്നുവെന്നും ആ സമയങ്ങളിൽ മാനസികമായി ഒരുപാട് ബുദ്ധിമുട്ടുകൾ തോന്നിയെന്നും ബിജു നാരായണൻ പറയുന്നു.

ലോക്ക് ഡൌൺ സമയത്ത് ഡിപ്രെഷൻ സ്റ്റേജ് വരെ എത്തിയെന്നും എന്തെങ്കിലും കാര്യങ്ങളിൽ എൻഗേജിഡായില്ലങ്കിൽ മനസ്സിൽ ആസ്വസ്ഥമായി തുടങ്ങുമെന്നും ഭാര്യയുടെ മരണത്തിന് പിന്നാലെ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയിൽ പോകേണ്ടി വന്നുവെന്നും ശ്രീ തന്നെ ഇത്ര വേഗം വിട്ടുപോകുമെന്ന് കരുതിയില്ലെന്നും ആ വേദനയിൽ നിന്നും തന്നെ കരകയറാൻ സഹായിച്ചത് ജയചന്ദ്രൻ, കെ എസ് ചിത്ര തുടങ്ങിയവരുടെ പ്രചോദനമാണെന്നും ബിജു നാരായണൻ പറയുന്നു. പരുപാടികളിൽ പങ്കെടുക്കാതെ വീട്ടിൽ തന്നെയിരുന്നു എങ്കിൽ ഒരുപക്ഷേ മാനസിക വിഭ്രാന്തിയിൽ അകപ്പെട്ടുപോയെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.