ഡിവൈഎഫ്ഐ യുമായി പാർട്ടിക്ക് ബന്ധമില്ല ; കൊലക്കേസ് പ്രതിക്ക് ചുമതല നൽകിയ സംഭവത്തിൽ പ്രതികരിച്ച് കോടിയേരി

തിരുവനന്തപുരം : കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയെ ഡിവൈഎഫ്‌ഐയിൽ ചുമതല നൽകിയ സംഭവത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഡിവൈഎഫ്ഐ യുടെ കാര്യം അതിന്റെ ചുമതലപെട്ടവർ നോക്കുമെന്നും താൻ സിപിഎം ന്റെ സെക്രട്ടറിയാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ഡിവൈഎഫ്ഐ ൽ ആരെയെങ്കിലും ഭാരവാഹിയാക്കിയിട്ടുണ്ടെങ്കിൽ അതിന് മറുപടി പറയേണ്ടത് ഡിവൈഎഫ്‌ഐയുടെ ഉത്തരവാദിത്തപെട്ടവരാണ് ഡിവൈഎഫ്ഐ യുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്നും ഡിവൈഎഫ്ഐ ഒരു സ്വതന്ത്ര സംഘടനയാണെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

  യുവതിയുടെ നഗ്ന ചിത്രങ്ങൾ കൈക്കലാക്കിയ ശേഷം റിസോട്ടിൽ എത്തിച്ച് പീഡിപ്പിച്ചു ; മോഡൽ അറസ്റ്റിൽ

കൊലപാതക കേസിൽ അറസ്റ്റിലാവുകയും കോടതി ജീവപര്യന്തം ശിക്ഷിക്കുകയും ചെയ്ത ആന്റണിയെ ആലപ്പുഴയിൽ ഡിവൈഎഫ്ഐ യുടെ മേഖല വൈസ് പ്രസിഡന്റായി നിയമിച്ചിരുന്നു. ഇത് വിവാദമായതോടെയാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. കൊലക്കേസ് പ്രതിക്ക് ചുമതല നൽകിയ സംഭവത്തിൽ പാർട്ടിക്കകത്തും പുറത്തും ചോദ്യങ്ങൾ ഉയർന്നിരുന്നു.

Latest news
POPPULAR NEWS