ഡിവൈഎഫ്ഐ സെമിനാറിൽ പങ്കെടുത്തില്ലെങ്കിൽ കുടുംബശ്രീ പ്രവർത്തകരിൽ നിന്ന് നൂറ് രൂപ പിഴ ഈടാക്കുമെന്ന് ഭീഷണി

ചിറ്റാർ : മുൻമന്ത്രി ശ്രീമതി ടീച്ചർ പങ്കെടുക്കുന്ന ഡിവൈഎഫ്ഐ സെമിനാറിൽ പങ്കെടുത്തില്ലെങ്കിൽ നൂറ് രൂപ പിഴയീടാക്കുമെന്ന് കുടുംബശ്രീ സിഡിഎസ് ചെയർ പേഴ്‌സന്റെ ഭീഷണി. ഓരോ കുടുംബശ്രീയിൽ നിന്നും അഞ്ച് പേരെ പങ്കെടുപ്പിക്കണമെന്നാണ് ചിറ്റാർ കുടുബശ്രീ സിഡിഎസ് ചെയർ പേഴ്‌സൺ ഭീഷണി മുഴക്കിയത്. ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദ സന്ദേശം പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്.

ഇത് നമ്മുടെ പരിപാടിയാണെന്നും പരമാവധി ആളുകളെ പങ്കെടുപ്പിക്കണമെന്നും ഒരു കുടുംബശ്രീയിൽ നിന്നും അഞ്ച് പേരെയെങ്കിലും പങ്കെടുപ്പിക്കണമെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു. പങ്കെടുക്കാത്തവരിൽ നിന്ന് നൂറ് രൂപ പിഴ ഈടാക്കുമെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു.

  ലീലാകൃഷ്ണൻ മുതൽ പോരാളിയായ കൃഷ്ണൻ വരെയുണ്ട് ; ശ്രീകൃഷ്ണ ജയന്തി ആശംസിച്ച് മുഖ്യമന്ത്രി

അതേസമയം സംഭവം വിവാദമായതോടെ കുടുംബശ്രീ പ്രവർത്തകരെ പങ്കെടുപ്പിക്കാൻ ആരോടും പറഞ്ഞിട്ടില്ലെന്നും. ഡിവൈഎഫ്ഐ പരിപാടിക്ക് ഡിവൈഎഫ്‌ഐയിൽ തന്നെ ആളുകൾ ഉണ്ടെന്നും വ്യക്തമാക്കി ഡിവൈഎഫ്ഐ രംഗത്തെത്തി.

Latest news
POPPULAR NEWS