കോട്ടയം : ഡിഷ് ആന്റിനയെ ചൊല്ലി അമ്മയും മകനും തമ്മിലുണ്ടായ തർക്കത്തിനിടയിൽ കേബിൾ ടിവി കണക്ഷന്റെ വരി സംഖ്യ വാങ്ങാനെത്തിയ യുവാവിനെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കേബിൾ ടിവി ജീവനക്കാരനെ ആക്രമിക്കാൻ ശ്രമിച്ച പാലാ സ്വദേശി സുനിൽ ടിഎസ് ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരൂരിലുള്ള പ്രതിയുടെ വീട്ടിൽ കേബിൾ ടിവിയുടെ വരി സംഖ്യ വാങ്ങാനെത്തിയ പ്രിൻസ് ജോർജിനെ സുനിൽ വാക്കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. വീട്ടിലെ കേബിൾ കണക്ഷൻ മാറ്റി ഡിഷ് ആന്റിന വെക്കണമെന്ന് സുനിലും കേബിൾ തന്നെ മതിയെന്ന് അമ്മയും തമ്മിൽ തർക്കം നടന്നു ഇതിനിടയിലാണ് പ്രിൻസിനെ സുനിൽ ആക്രമിക്കാൻ ശ്രമിച്ചത്. ആക്രമണത്തിൽ നിന്നും ഒഴിഞ്ഞ് മാറിയ പ്രിൻസ് സംഭവ സഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.