ഡെഡിക്കേഷൻ വേറെ ലെവൽ ; പുതിയ ചിത്രത്തിന് വേണ്ടി പകുതി ഭാരം കുറച്ച് സിനിമാ ലോകത്തെ ഞെട്ടിച്ച് ചിമ്പു

തമിഴ് സൂപ്പർസ്റ്റാർ ചിമ്പുവിന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഗൗതം വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് താരം തന്റെ ഭാരം പകുതിയാക്കി കുറച്ചത്. ഫേസ്‌ബുക്കിൽ ചിമ്പു പങ്കുവെച്ച ചിത്രം നിമിഷ നേരം കൊണ്ടാണ് വൈറലായത്.

ഇത് വിശ്വസിക്കാൻ പറ്റുന്നില്ല, ഇങ്ങനെ മാറാൻ നിങ്ങൾക്ക് മാത്രമേ പറ്റു, സിനിമയോടുള്ള ഡെഡിക്കേഷൻ അപാരം എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ ആരാധകർ നൽകുന്നത്. സിനിമയ്ക്ക് വേണ്ടി വിക്രം,അജിത് തുടങ്ങിയ നിരവധി താരങ്ങൾ ശരീരത്തിന്റെ വണ്ണം കുറച്ചിട്ടുണ്ടെങ്കിലും അവിശ്വസിനീയമായ രീതിയിൽ വണ്ണം കുറച്ചിരിക്കുകയാണ് ചിമ്പു.

  സഖാവ് സംഘി ആയോ ? അല്ല സഖാവ് ഹിന്ദുവായി ; തരംഗമായി സഖാവ് ഹിന്ദു ഷോർട്ട് ഫിലിം

Latest news
POPPULAR NEWS