ഡൊണാൾഡ് ട്രംപ് പീഡിപ്പിച്ചു ; ആരോപണവുമായി മുൻ മോഡൽ രംഗത്ത്

അമേരിക്കൻ പ്രസിഡന്റ് ട്രംപ് തന്നെ പീഡിപ്പിച്ചതായി യുവതിയുടെ വെളിപ്പെടുത്തൽ. തന്റെ 24 ആം വയസിൽ ട്രംപ് പീഡിപ്പിച്ചതായാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. 1997 ലാണ് സംഭവം നടന്നതെന്നും ടെന്നീസ് ടുർണമെന്റ് നടക്കുന്നതിനിടയിൽ ട്രംപിന്റെ വിഐപി സോണിലെ ബാത്ത്റൂമിന് വെളിയിൽ വെച്ചാണ് പീഡനം ഉണ്ടായതെന്നാണ് യുവതി മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

ബാത്ത്റൂമിൽ നിന്നും പുറത്ത് വന്ന തന്നെ കെട്ടിപിടിച്ച് അയാളുടെ നാക്ക് തന്റെ തൊണ്ടയുടെ താഴെയായി കുത്തിയിറക്കുകയും, മാറിടത്തിലും നിതംബത്തിലും രഹസ്യ ഭാഗത്തും സ്പർശിച്ചതായും യുവതി പറയുന്നു.

Also Read  റഷ്യൻ സേന യുക്രൈനിൽ നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു

ട്രംപിന് 51 വയസു പ്രായമുള്ളപ്പോഴാണ് തന്നോട് ഇത്തരത്തിൽ പെരുമാറിയത് കൂടാതെ ട്രംപ് രണ്ടാമതൊരു വിവാഹം കഴിച്ച സമയം കൂടിയായിരുന്നു അതെന്നും യുവതി പറയുന്നു.

ട്രംപിനെതിരെ നിരവധി ലൈംഗീക ആരോപണങ്ങൾ ഇതിന് മുൻപും വന്നിട്ടുണ്ട് എന്നാൽ ഇതൊക്കെ ട്രംപ് നിഷേധിച്ചു അമേരിക്കയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വന്ന ആരോപണം രാഷ്ട്രീയ ലക്‌ഷ്യം മുന്നിർത്തിയാണെന്ന വാദവും ഉയരുന്നുണ്ട്.