ഡോ വിൻസെന്റ് സേവ്യറുടെ നേതൃത്വത്തിൽ വനത്തിനുള്ളിൽ ആദിവാസി പെൺകുട്ടിയ്ക്ക് സുഖപ്രസവം

പത്തനംതിട്ട ജില്ലയിലെ സീതത്തോട് പഞ്ചായത്തിലെ ആങ്ങമൂഴിയിൽ വനത്തിനുള്ളിൽ ആദിവാദി പെൺകുട്ടിയ്ക്ക് സുഖ പ്രസവം. സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ വിൻസെന്റ് സേവ്യറുടെ നേതൃത്വത്തിലാണ് പ്രസവം സുഖമമായി നടന്നത്. ചിറ്റാറിൽ നിന്നും എത്തിയ ആംബുലൻസിൽ കിടത്തി അമ്മയെയും കുഞ്ഞിനേയും ഡോ പരിശോധിക്കുകയും ചെയ്തു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ സുഖമായി ഇരിക്കുന്നുവെന്നും ഡോക്ടർ വിൻസെന്റ് സേവ്യർ പറയുന്നു.

Also Read  ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാകമാണെന്ന് കുടുംബം

പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മലയോര ഗ്രാമമായ സീതത്തോട് പഞ്ചായത്തിൽ ഡോ വിൻസെന്റ് സേവ്യർ എത്തിയിട്ട് ഇരുപത് വർഷത്തിലധികമായി. സീതത്തോടിന്റെ ഉൾമേഖലയായ ഗവിയടക്കമുള്ള സ്ഥലങ്ങളിൽ അദ്ദേഹം പോകുകയും അവിടുത്തെ ആദിവാസി വിഭാഗത്തിൽ പെട്ടവരെ ചികിൽസിക്കുക്കയും ചെയ്യുന്ന സംഭവം വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിട്ടുള്ളതാണ്.