ഡ്യൂട്ടി സമയത്ത് തൊപ്പി വെക്കാത്ത മേഡം നാടകവണ്ടിക്ക് ബോർഡ് വെച്ചതിനു 24000 രൂപ പിഴയടച്ചു: പ്രതിഷേധം ഉയരുന്നു

നാടകവണ്ടിയിൽ ബോർഡ്‌ വെച്ചതിന്റെ പേരിൽ 24000 രൂപ പിഴയിട്ടുകൊണ്ട് പോലീസിന്റെ നടപടി. ബ്ലാങ്കോട് നാടകം കളിക്കാനായി ചെറായിയിൽ നിന്നും പുറപ്പെട്ട ആലുവയിലുള്ള അശ്വതി നാടക സമിതിയുടെ വാഹനമാണ് ചേറ്റുവയിൽ വെച്ചു മോട്ടർ വാഹന വകുപ്പ് തടഞ്ഞത്. ബോർഡ് വാഹനത്തിൽ വെച്ചിരിക്കുന്നത് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പോലീസ് ഉദ്യോഗസ്ഥ നാടക കമ്പനിയ്ക്ക് 24000 രൂപയുടെ പിഴ നൽകിയത്.

ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊണ്ടു വാഹനത്തിനു മുകളിൽ കെട്ടിയ ബോർഡിന്റെ സൈസ് അളന്ന ശേഷമാണു 24000 രൂപയുടെ പിഴ ഈടാക്കിയത്. നാടകത്തിനു മുടക്കം ഉണ്ടാകുമെന്നും ഈ കാണിക്കുന്നത് തെറ്റല്ലേയെന്ന് ഒരാൾ ചോദിച്ചപ്പോൾ ഇത് തങ്ങളുടെ നിയമപരമായ നടപടിയാണെന്നായിരുന്നു മറുപടി. എന്നാൽ സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രതിഷേധം ഉയരുകയാണ്. ഡ്യൂട്ടി സമയത്ത് തൊപ്പി പോലും വെയ്ക്കാത്ത മേഡം നാടകവണ്ടിയ്ക്ക് ബോര്‍ഡ്‌ വെച്ചതിനു പിഴയടചെന്നു വരെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. കലാ രംഗത്തുള്ള നിരവധി പേരും നടപടിയ്ക്കെതിരെ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. സിനിമ സംവിധായകനായ ഡോ ബിജു, നടൻ ഹരീഷ് പേരടി തുടങ്ങിയവരും സംഭവത്തെ വിമർശിച്ചു ഫേസ്ബുക്ക് പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

ഡോ ബിജുവിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ആലുവ അശ്വതി തിയറ്റേഴ്‌സിന്റെ നാടക വണ്ടി മോട്ടോർ വാഹന വകുപ്പ് റോഡിൽ പരിശോധിക്കുന്നതിന്റെ ഒരു ദൃശ്യം കണ്ടു. വാഹനത്തിൽ വെച്ചിരിക്കുന്ന നാടക സമിതിയുടെ ബോർഡ് അൽപ്പം വലുപ്പം കൂടുതൽ ആണത്രേ..ടേപ്പുമായി വണ്ടിയിൽ വലിഞ്ഞു കയറി ബോർഡിന്റെ അളവെടുക്കുന്ന ഉദ്യോഗസ്ഥരെയും ദൃശ്യത്തിൽ കാണാം. നാടക വണ്ടിയിൽ നാടക സമിതിയുടെ ബോർഡ് വെച്ചത് ഏതാനും സെന്റീമീറ്റർ കൂടിപ്പോയി എന്ന ഭൂലോക ക്രിമിനൽ കുറ്റത്തിന് ആ നാടക കലാകാരന്മാർക്ക് വലിയ ഒരു തുക പിഴ അടിച്ചു കൊടുക്കുകയും ചെയ്‌തു. അവരുടെ ഒരു ദിവസത്തെ നാടകത്തിന്റെ മുഴുവൻ കാശും കൂട്ടിയാലും വീണ്ടും പിഴ തുകയ്ക്കായി കാശ് കണ്ടെത്തേണ്ടി വരും ആ നാടക കലാകാരന്മാർക്ക്..നിയമം ഒക്കെ പാലിക്കുന്നത് കൊള്ളാം പക്ഷെ അത് എല്ലാവർക്കും ഒരു പോലെ ആകണം.

  പ്രണയിക്കാനും കല്യാണം കഴിക്കാനും നേരമില്ല സിനിമയിൽ മാത്രമാണ് ശ്രദ്ധ ; നിവേദ തോമസ്

സർക്കാർ വാഹനത്തിൽ പച്ചക്കറി മേടിക്കാനും , മക്കളെ സ്‌കൂളിൽ വിടാനും, വീട്ടുകാർക്ക് ഷോപ്പിംഗിനും, ബാഡ്മിന്റണും ഗോൾഫും കളിക്കാനും പോകുന്ന ഉദ്യോഗസ്ഥരെകൂടി പിടിച്ചു പിഴ ചുമത്തണം, പാവം നാടക കലാകാരന്മാരുടെ വണ്ടിയുടെ ബോർഡ് അളക്കാൻ കാണിക്കുന്ന ഈ ഉത്സാഹം സിനിമാ താരങ്ങളുടെയും, രാഷ്ട്രീയ നേതാക്കളുടെയും സമൂഹത്തിലെ മറ്റ് ഉയർന്ന ആളുകളുടെയും വാഹനങ്ങൾ കൂടി പരിശോധിക്കാൻ ഉണ്ടാകണം. പറഞ്ഞാൽ ഒത്തിരി കാര്യങ്ങൾ പറയേണ്ടി വരും..നിയമം നടപ്പിലാക്കേണ്ടത് സാധാരണക്കാരന്റെ മാത്രം നെഞ്ചത്തു കയറിയില്ല..മലയാളിയുടെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തു നാടകത്തിനുള്ള സ്ഥാനം ഈ ഉദ്യോഗസ്ഥർക്ക് അറിയാൻ യാതൊരു സാധ്യതയും ഇല്ലല്ലോ..സാമൂഹ്യ ബോധവും സാംസ്കാരിക ബോധവും എല്ലാവർക്കും ഉണ്ടായിക്കൊള്ളണം എന്നില്ലല്ലോ…

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം

നമുക്ക് ഈ സഹോദരിയെ കഥാപാത്രമാക്കി
സത്യസന്ധമായി നിയമം നടപ്പാക്കുന്ന നായികയാക്കി ഒരു സിനിമയെടുക്കാം..ഏതെങ്കിലും സൂപ്പർ നായികമാരെ കൊണ്ട് അഭിനയിപ്പിക്കാം….എന്നിട്ട് ഇവർക്ക് കേരളം മുഴുവൻ സ്വീകരണം കൊടുക്കാം…കാരണം നാടകവണ്ടിയുടെ ബോർഡ് വീണ് ആയിരകണക്കിന് ആളുകൾ മരിച്ച നാടല്ലെ കേരളം.. അതിനാൽ ഇതിന്റെ വീഡിയോയിൽ കാണുന്ന നിസ്സഹായരായ നാടകക്കാരെ വില്ലൻമാരാക്കി സമൂഹ മാദ്ധ്യമങ്ങളിലൂടെ തെറി പറയാം…പ്രിയപ്പെട്ട സഹോദരി ഇങ്ങിനെ ആയിരകണക്കിന് നാടക കലാകാരൻമാർ കേരളം മുഴുവൻ നാടകബോർഡുവെച്ച് തലങ്ങും വിലങ്ങും ഓടിയിട്ടാണ് ഇന്ന് നിങ്ങൾ കാണുന്ന കേരളമുണ്ടായത്..

ഒരു നാടകം കളിച്ചാൽ 500 രൂപ തികച്ച് കിട്ടാത്ത നാടക കലാകാരൻമാരും 5000 രൂപ പോലും ബാക്കിയുണ്ടാവാത്ത നാടകസമതിയുടെ നടത്തിപ്പുകാരനും 24000/- രൂപ കൊടുത്ത തെരുവിൽ അപമാനിക്കപ്പെടുമ്പോൾ നമ്മൾ ഇത്രനാളായി ഉണ്ടാക്കിയെടുത്ത സാംസ്കാരിക കേരളമാണ് ലോകത്തിന്റെ മുന്നിൽ നാണം കെടുന്നത്…വിഡിയോ എടുത്ത ആ സഹോദരന്റെ ഡയലോഗ് ഒരിക്കൽ കൂടി ആവർത്തിക്കുന്നു…”ഇതിനെതിരെ പ്രതികരിച്ചില്ലെങ്കിൽ നമ്മളെന്തിനാണ് ഈ പണിയുമായി നടക്കുന്നത് ?”….

Latest news
POPPULAR NEWS