ഡ്രസ്സ്‌ മാറുമ്പോൾ മൊബൈൽ ഫോൺ വഴി ആരെങ്കിലും അത് ഷൂട്ട്‌ ചെയ്ത ശേഷം അപ്‌ലോഡ് ചെയ്യതെ ഇരിക്കാനാണ് അത് ഉപയോഗിക്കുന്നത് ; ആസിഫലി

യുവ നടന്മാരിൽ ശ്രദ്ധിക്കപ്പെട്ട നടനാണ് ആസിഫ് അലി. ശ്യം പ്രസാദ് യുവ നടന്മാരെ വെച്ച് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിൽ കൂടിയാണ് ആസിഫ് അലി സിനിമ ലോകത്ത് എത്തുന്നത്. നിരവധി വേഷങ്ങൾ ചെറിയ കാലയളവിനുള്ളിൽ ചെയ്ത അസിഫ് അലി പലപ്പോഴും മോശം സിനിമകളിൽ സെലെക്ഷൻ കുറവ് കാരണം അഭിനയിച്ചിട്ടുള്ള നടൻ കൂടിയാണ്.

സിനിമയിൽ തുടർച്ചയുള്ള വിജയങ്ങൾ താരത്തിനെ പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധയനാക്കിയിരിക്കുകയാണ്. മലയാള സിനിമയിൽ അടുത്തകാലത്തായി ഷൂട്ടിംഗ് സൈറ്റിലും മറ്റും സ്വകാര്യതയ്കായി കാരവനാണ് മലയാള നടൻമാർ ഉപയോഗിക്കുന്നത്. പല നിര നടന്മാർക്കും ഇത്തരത്തിൽ സ്വന്തമായി കാരവനുണ്ട്. ആസിഫ് അലിയും ഇത്തരത്തിൽ കാരവനാണ് ഉപയോഗിക്കുന്നത്.

കാരവാൻ എന്തിനാണ് താൻ ഉപയോഗിക്കുന്നത് എന്ന് തുറന്ന് പറയുകയാണ് ആസിഫ് ഇപ്പോൾ. സൈറ്റിൽ വെച്ച് പല തവണയായി ഡ്രെസ്സും മറ്റും മാറാനാണ് കാരവാൻ ഉപയോഗിക്കുന്നതും, ലൊക്കേഷനിൽ നിന്നും മറ്റും ഡ്രസ്സ്‌ മാറുമ്പോൾ മൊബൈൽ ഫോൺ വഴി ആരെങ്കിലും അത് ഷൂട്ട്‌ ചെയ്ത ശേഷം അപ്‌ലോഡ് ചെയ്യതെ ഇരിക്കാനാണ് ഇങ്ങനെ ഉപയോഗിക്കുന്നതെന്നും, ആസിഫ് അലി ചേഞ്ചിങ് ഡ്രെസ്സെന്നൊക്കെ വീഡിയോ വന്നാൽ നാണക്കേടാണെന്നും ആസിഫ് പറയുന്നു. ഇത്തരം കാര്യം ഒരിക്കൽ അനൂപ് മേനോനോട് പറഞ്ഞിട്ടുണ്ടെന്നും അനൂപ് മേനോൻ പ്രിയാമണി ഒരുമിച്ച് അഭിനയിച്ച തിരക്കഥ എന്ന ചിത്രത്തിലെ ഗാനരംഗങ്ങൾ യൂട്യൂബിലുണ്ട് അതിന്റെ ടൈറ്റിൽ ഹോട് പ്രിയാമണി വിത്ത് ഹെയറി മല്ലു എന്നാണെന്നും ആസിഫ് പറയുന്നു.

Also Read  ചലച്ചിത്ര താരം കൊച്ചുപ്രേമൻ അന്തരിച്ചു