ഡൽഹിയിലെ കലാപത്തിന് കടിഞ്ഞാണിടാൻ അജിത് ഡോവലിനു ചുമതല

ഡൽഹി: രാജ്യ തലസ്ഥാനത്ത് രണ്ടു ദിവസമായി നടന്നു വരുന്ന കലാപത്തിന് കടിഞ്ഞാണിടാൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ കേന്ദ്രസർക്കാർ ചുമതലപ്പെടുത്തി. സ്ഥലത്തെ സ്ഥിതി ഗതികൾ പരിശോധിച്ച ശേഷം ഡോവൽ പ്രധാനമന്ത്രിയെയും കേന്ദ്ര മന്ത്രി സഭയെയും കാര്യങ്ങൾ ധരിപ്പിക്കും.

സംഘർഷത്തിന് ആയവ് വരുത്താനും സമാധാനം പുനഃസ്ഥാപിക്കാനുമായി ഡൽഹിയിലെ സാമുദായിക നേതാക്കളുമായി ഡോവൽ ചർച്ച നടത്തി. ഡൽഹിയിലെ കലാപത്തിൽ നിരവധി വാഹനങ്ങളും വീടുകളും വ്യാപാര സ്ഥാപനങ്ങളുമെല്ലാം അഗ്നിക്കിരയായി. 13 ഓളം പേർ കൊള്ളപ്പട്ടു. കൊല്ലപ്പെട്ടവരിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും പെടുന്നുണ്ട്. ഇപ്പോൾ സ്ഥലത്ത് സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്.

Also Read  കോവിഡ് 19: ഭക്ഷണം പോലും ലഭിക്കാതെ 125 മലയാളികൾ വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നു