ഡൽഹി: പൗരത്വ നിയമത്തിനെതിരെ ഡൽഹിയിൽ നടന്ന പ്രക്ഷോപ ങ്ങൾ കലാപത്തിലേക്ക് വഴിതിരിച്ചു വിട്ട സംഭവത്തിൽ ഉത്തർപ്രദേശിൽ നിന്നുള്ള സംഘവും ഉള്ളതായി റിപ്പോർട്ട്. അക്രമികളായ നാസിർ, ഇർഫാൻ എന്നിവരുടെ കൂട്ടത്തിലുള്ള പന്ത്രണ്ടോളം പേരെയും ഡൽഹിയിലെ കലാപഭൂമിയിൽ കണ്ടതായി പോലീസ് പറയുന്നു.
സി സി ടി വി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇക്കാര്യം സ്ഥിതീകരിച്ചത്. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 28 പേരോളം കൊല്ലപ്പെട്ടു. നിരവധി ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ 106 പേരെ പോലീസ് അറെസ്റ്റ് ചെയ്യുകയും 18 പേർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.