ഡൽഹിയിൽ കോൺഗ്രസ്‌ തോറ്റട്ടില്ല, കാരണം നേരത്തെയും ഞങ്ങൾക്ക് പൂജ്യം സീറ്റ്‌ ആയിരുന്നുവെന്ന് കോൺഗ്രസ്‌ നേതാവ്

ഡൽഹി: ഡൽഹിയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ പാർട്ടി തൊട്ടിട്ടില്ലെന്ന് പഞ്ചാബ് ക്യാബിനറ്റ് മന്ത്രിയും കോൺഗ്രസ്‌ നേതാവുമായ സാധു സിംഗ് ധരംസോട്ടാണ് ഇക്കാര്യം പറഞ്ഞത്. കാരണം എന്തെന്നാൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും കോൺഗ്രസിനു പൂജ്യം സീറ്റെ ഉണ്ടായിരുന്നുള്ളെന്നും ഇത്തവണയും അതുതന്നെയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസ്‌ തോറ്റിട്ടില്ലെന്ന പ്രതികരണവുമായി അദ്ദേഹം എത്തിയത്. ഡൽഹിയിൽ പരാജയപ്പെട്ടത് ബിജെപി ആണെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹി തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ കനത്ത പരാജയത്തെകുറിച്ചു മാധ്യമങ്ങൾ ചോദിച്ചപ്പോളായിരുന്നു അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള പ്രതികരണം. എന്നാൽ 20 വർഷ കാലത്തോളം ഡൽഹി അടക്കി ഭരിച്ച കോൺഗ്രസ്‌ പാർട്ടിയ്ക്കാണ് ഇന്ന് ഇത്തരത്തിലുള്ള ഒരു ദുരവസ്ഥ ഉണ്ടായെതെന്നതാണ് മഹാത്ഭുതം. ബിജെപിയാകട്ടെ കഴിഞ്ഞ തവണത്തേക്കാൾ നിലമെച്ചപ്പെടുത്താനായി.

Also Read  കങ്കണയുടെ ഒറ്റയാൾ പോരാട്ടത്തിന് പൂർണ പിന്തുണ ; സന്തോഷ് പണ്ഡിറ്റ്

കോൺഗ്രസ്‌ വോട്ടുകൾ എല്ലാം തന്നെ പാടെ ആം ആദ്മി പാർട്ടിക്ക് പോയി എന്നതിന്റെ ഏറ്റവും വലിയൊരു തെളിവുകൂടിയാണ് അവർക്ക് ഏറ്റ കനത്ത പരാജയവും വോട്ടിംഗ് ശതമാനത്തിൽ വൻതോതിൽ ഉണ്ടായ കുറവും.