ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ രാജ്യത്തെ പ്രധാന നഗരത്തിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ

ഡൽഹി: ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ രാജ്യത്തെ പ്രധാന നഗരത്തിൽ സ്ഫോടനം നടത്തുന്നതിനു വേണ്ടിയുള്ള പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. കൂടാതെ അഫ്ഗാനിസ്ഥാനിലോ സിറിയയിലോ കുടുംബമായി എത്തുകയും ഐഎസിൽ ചേരാൻ ഉദ്ദേശിച്ചിരുന്നതായും അബൂ യൂസുഫ് വെളിപ്പെടുത്തി. ഐഎസിൽ നിന്നുമാണ് ഇന്ത്യയിലെ ഏതെങ്കിലും ഒരു നഗരത്തിൽ ആക്രമണം നടത്തുന്നതിന് വേണ്ടിയുള്ള നിർദ്ദേശം തനിക്ക് ലഭിച്ചതെന്നാണ് ഇയാൾ പറയുന്നത്.

ആക്രമണം നടത്തുന്നതായി അബുവിനു സ്ഫോടകവസ്തുക്കൾ എത്തിച്ചു നൽകിയ മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മകൻ ചെയ്ത തെറ്റായ പ്രവൃത്തിയാണെന്നും അബുവിന്റെ പ്രവർത്തിയിൽ ഖേദമുണ്ടെന്നും അറസ്റ്റിലായ ഭീകരന്റെ പിതാവ് കഫീൽഖാൻ പ്രതികരിച്ചു. ഐ എസ് ബന്ധമറിഞ്ഞതിനെ തുടർന്ന് മകനോട് പിന്മാറാൻ ആവശ്യപ്പെട്ടതായും പിതാവ് കഫീൽ ഖാൻ പറയുന്നു