ഡൽഹി : നടക്കാനിരിക്കുന്ന ഡൽഹി നിയമ സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്‌മി ഭരണം നിലനിർത്തുമെന്ന് സർവ്വേ. 70 സീറ്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ 54 മുതൽ 60 സീറ്റുകൾ വരെ ആം ആദ്‌മി സ്വന്തമാക്കുമെന്ന്. വാര്‍ത്താ ചാനലായ ടൈംസ് നൗവും മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ഇപ്‌സോസും നടത്തിയ സംയുക്ത അഭിപ്രായ സർവ്വേയിൽ പറയുന്നു.
ഡൽഹി തിരഞ്ഞെടുപ്പിൽ ബിജെപി ക്ക് കാര്യമായ നേട്ടം ഉണ്ടാക്കാൻ സാധിക്കില്ലെന്ന് സർവ്വേ റിപ്പോർട്ടിൽ പറയുന്നു. ബിജെപി 10 മുതൽ 14 സീറ്റ് വരെ നേടും കോൺഗ്രസ്സ് രണ്ട് സീറ്റ് വരെ നേടുമെന്നും സർവ്വേ ഫലം പറയുന്നു.പൗരത്വ നിയമ ഭേദഗതി മൂലമുണ്ടായ പ്രതിഷേധങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്നും സർവ്വേ പറയുന്നു.