ഡൽഹിയിൽ മതസമ്മേളനം നടത്തിയവരിലെ രോഗികൾ ഡോക്ടർമാരുടെ മുഖത്ത് കാർക്കിച്ചു തുപ്പിയതായി പരാതി

ഡൽഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഡൽഹി നിസാമുദീനിൽ മതസമ്മേളനം നടത്തിയവർക്കെതിരെ നടപടിയെടുക്കുകയും രോഗലക്ഷണമുള്ളവരെ ഹോസ്പിറ്റലിൽ ഐസുലേഷനിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവരിൽ ചിലർ ഐസുലേഷനിൽ കഴിയവേ ഡോക്ടറുടെ മുഖത്തർക്ക് കാർക്കിച്ചു തുപ്പിയതായും ആരോഗ്യ പ്രവർത്തകരോട് അപമര്യാദയായി പെരുമാറിയതായും പരാതി.

നിസാമുദീനിൽ നിന്നും കോവിഡ് രോഗബാധ ഉണ്ടെന്നു സംശയിക്കുന്നവരെ തുഗ്ലഖാബാദിലെ റെയിൽവേ ക്യാമ്പിൽ പ്രത്യേകമായി ഐസുലേഷൻ സംവിധാനം ഒരുക്കിയിരുന്നു. ഇവിടെ സമ്മേളനത്തിൽ പങ്കെടുത്ത 167 പേരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇക്കൂട്ടത്തിലുള്ളവരാണ് ഡോക്ടറുടെ മുഖത്ത് കാർക്കിച്ചു തുപ്പുകയും ആരോഗ്യ പ്രവർത്തകരോട് അപമര്യാദയായി പെരുമാറുകയും ചെയ്തത്. വീട്ടിൽ പോകണമെന്നുള്ള ആവശ്യമുന്നയിച്ചും ആഹാരം നിഷേധിച്ചുമായിരുന്നു ഇവരുടെ ഇത്തരം നീക്കമെന്നും അധികൃതർ പറയുന്നു.

സംഭവത്തിൽ ജില്ലമജിസ്‌ട്രേറ്റിന്‌ പരാതി നൽകിയതായി റെയിൽവേ വക്താവ് അറിയിച്ചു. ഇവരെ ഒന്നുകിൽ ഇവിടെ നിന്നും മാറ്റുകയോ അല്ലാത്തപക്ഷം ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷ ഏർപ്പെടുത്തണമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. തുടർന്ന് സ്ഥലത്തു ആറു പോലീസ് ഉദ്യോഗസ്ഥരെയും സി ആർ പി എഫ് ജവാന്മ്മാരേയും ഒരു പി സി ആർ വാൻ ഉൾപ്പെടെയുള്ള സംവിധാനവും ക്യാമ്പിൽ സുരക്ഷയ്ക്കായി ഏർപ്പെടുത്തി.