ഡൽഹി കലാപം കൊറോണ വൈറസിന്റെ ഇന്ത്യൻ പതിപ്പാണെന്നു കുറ്റപ്പെടുത്തലുമായി അരുന്ധതി റോയ്

ഡൽഹി: ഡൽഹിയിൽ നടന്നത് കൊറോണ വൈറസിന്റെ ഇന്ത്യൻ പതിപ്പാണെന്നു എഴുത്തുകാരിയായ അരുന്ധതി റോയ്. കേന്ദ്ര സർക്കാർ ജനാധിപത്യത്തെ അടിച്ചമർത്തുകയാണെന്നും അവരുടെ വാക്കുകൾ കേട്ട് ഹിന്ദുത്വ ഫാസിസ്റ്റുകൾ അഴിഞ്ഞാടുകയാണെന്നും, അവിടേക്ക് ബസ് പിടിച്ചു എത്താവുന്ന ദൂരത്തിൽ മാത്രമാണ് നമ്മൾ ഇരിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. പോലീസിന്റെ പിൻബലത്തോടെയാണ് നമ്മൾ ഇപ്പോൾ ഇവിടെ ഇരിക്കുന്നതെന്നും അരുന്ധതി റോയ് കൂട്ടിച്ചേർത്തു.

വടക്കു കിഴക്കൻ ഡൽഹിയിലെ പാവപ്പെട്ട മുസ്ലിങ്ങൾക്ക് നേരെയാണ് ആക്രമണങ്ങൾ അരങ്ങേറിയതെന്നും അവർ കുറ്റപ്പെടുത്തി. ആക്രമണങ്ങളിൽ നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും തകർന്നെന്നും നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും നൂറുകണക്കിന് ആളുകൾ ചികിത്സയിൽ കഴിയുക ആണെന്നും അവർ പറഞ്ഞു. കലാപത്തിന് ആഹ്വാനം ചെയ്ത കപിൽ മിശ്രയ്ക്കെതിരെ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Also Read  വിനോദ സഞ്ചാരത്തിനായി ഗോവയിലെത്തിയ റഷ്യൻ യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

എന്നാൽ യഥാർത്ഥത്തിൽ കലാപത്തിന് തുടക്കമിട്ടത് ജിഹാദികളാണെന്നുള്ള കാര്യം മറച്ചുവെച്ചുകൊണ്ടാണ്‌ അവർ സംസാരിച്ചത്. ഡൽഹിയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ രത്തൻലാലിനെ ജിഹാദികൾ വെടിവെച്ചു കൊന്ന സംഭവത്തിലോ ഇന്റലിജൻസ് ബ്യുറോ ഉദ്യോഗസ്ഥനായ അങ്കിത് ശർമ്മയെ താലിബാൻ മോഡലിൽ കൊലപ്പെടുത്തിയ സംഭവങ്ങളിലോ അരുന്ധതി റോയ് ഒരക്ഷരവും മിണ്ടിയില്ലെന്നുള്ളത് അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങളേയും സംഘപരിവാർ വിരുദ്ധതയെയും ചൂണ്ടികാട്ടുന്നുവെന്നും ആക്ഷേപം ഉയരുന്നുണ്ട്.