ഡൽഹി കലാപത്തിൽ പോലീസിന് നേരെ തോക്കുമായി അടുത്ത ഷാരൂഖിനെ അറസ്റ്റ്‌ ചെയ്തു

ഡൽഹി: കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ തലസ്ഥാനത്തു നടന്ന കലാപത്തിൽ പോലീസിന് നേരെ തോക്കുമായി പാഞ്ഞടുത്ത കലാപകാരി ഷാരൂഖിനെ പോലീസ് അറസ്റ്റ്‌ ചെയ്തു. കലാപത്തിന് ശേഷം ഒളിവിൽ പോയ ഷാരൂഖിനെ ഉത്തർപ്രദേശിൽ നിന്നാണ് പോലീസ് പിടികൂടിയത്.

ഷാരൂഖിന്റെ വീട്ടിൽ പോലീസ് കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിൽ ആക്രമണത്തെ പ്രോഹത്സാഹിപ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്ന് ഷാരൂഖിനെ പിടിക്കാനായുള്ള അന്വേഷണം ഊർജിതമാക്കിയിരുന്നു. അന്വേഷണത്തിന് ഒടുവിൽ ഷാരൂഖ് പിടിയിലാകുകയായിരുന്നു. കലാപത്തിൽ പോലീസിന് നേരെ തോക്കുമായി ഓടിയടുക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിളും ദേശീയ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു.

  രാജ്യത്ത് അടുത്ത നാല് ആഴ്ചകൾ നിര്ണായകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

Latest news
POPPULAR NEWS