ഡൽഹി കലാപത്തിൽ മുസ്ലിം ജനക്കൂട്ടം ഐ.ബി ഉദ്യോഗസ്ഥനെ കൊന്ന് വലിച്ചിഴച്ചുകൊണ്ട് പോകുന്നത് കണ്ടെന്നു ദൃക്‌സാക്ഷികളുടെ മൊഴി

ഡൽഹി: പൗരത്വ നിയമത്തിനെതിരെ നടത്തിയ പ്രക്ഷോപങ്ങൾ കലാപത്തിലേക്ക് നയിക്കുകയും വ്യാപകമായി അക്രമം അഴിച്ചു വിടുകയും ചെയ്ത സംഭവത്തിൽ ഇന്റലിജൻസ് ബ്യുറോ ഉദ്യോഗസ്ഥനായ അങ്കിത് ശർമ്മയെ മുസ്ലിം കലാപകാരികൾ കൊലപ്പെടുത്തിയ ശേഷം വലിച്ചിഴച്ചു കൊണ്ട് പോകുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ പറയുന്നു. ആം ആദ്മി പാർട്ടിയുടെ കോർപ്പറേറ്റായ താഹിർ ഹുസൈന്റെ വീട്ടിലേക്കാണ് ആദ്യം കൊണ്ടുപോയതെന്നും ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി.

അങ്കിത് ശർമ്മയെ കൂടാതെ രണ്ടു പേരെകൂടി താഹിർ ഹുസ്സിന്റെ വീട്ടിലേക്ക് കൊണ്ടുപായതായും പറയുന്നുണ്ട്. താഹിറിന്റെ വീട് കേന്ദ്രീകരിച്ചാണ് കലാപകാരികൾ പ്രവർത്തിക്കുനന്നതെന്ന ആരോപണങ്ങളും നേരെത്തെ തന്നെ ഉയർന്നു വന്നിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് ഡൽഹി ചാന്ദ്ബാഗിലെ ഓടയിൽ നിന്നും ഐ ബി ഉദ്യോഗസ്ഥനായ അങ്കിത് ശർമ്മയുടെ മൃതദേഹം കിട്ടിയത്. ശരീരത്തിൽ മുഴുവൻ പരിക്കുകളും ഒരു കാൽ ഒടിഞ്ഞ നിലയിലുമായിരുന്നു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. അടുത്തുള്ള സി സി ടി വി ദൃശ്യങ്ങളും കൂടുതൽ തെളിവുകൾക്കായി പരിശോധിക്കും.

Also Read  ഇന്ത്യയിൽ നിന്ന് നരേന്ദ്രമോദിയെ സാക്ഷിയാക്കി പാകിസ്ഥാന് ട്രെമ്പിന്റെ മുന്നറിയിപ്പ്