ഡൽഹി കലാപത്തെ കുറിച്ചു വർഗീയത പടർത്തിയെ ഴുതിയാൽ ഒരുലക്ഷം രൂപ പ്രതിഫലവുമായി നൽകാമെന്ന് അമേരിക്കൻ മാധ്യമം: വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തകൻ

ഡൽഹി കലാപത്തെ കുറിച്ചു വർഗീയത പടർത്തിയെഴുതിയാൽ ഒരുലക്ഷം രൂപ പ്രതിഫലവുമായി നല്‍കാമെന്നു വിദേശ മാധ്യമങ്ങൾ തന്നോട് പറഞ്ഞെന്നു വെളിപ്പെടുത്തലുമായി മുതിർന്ന മാധ്യമ പ്രവർത്തകൻ ജെ ഗോപികൃഷ്ണൻ. അമേരിക്കൻ ദിനപത്രമായ “ദി പയനിയർ” ആണ് തനിക്ക് ഇത്തരം ഒരു വാഗ്ദാനം നൽകിയതെന്ന് മാധ്യമ പ്രവർത്തകൻ വ്യക്തമാക്കി.

ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മതാടിസ്ഥാനത്തിൽ തിരിച്ചുകൊണ്ട് നല്ലൊരു ആർട്ടിക്കിൾ എഴുതി നൽകിയാൽ 1500 ഡോളർ താരമെന്നാണ് വാഗ്ദാനം ചെയ്തത്. അതായത് ഇന്ത്യയിലെ ഏകദേശം ഒരുലക്ഷം രൂപയ്ക്ക് മുകളിൽ വരും വാഗ്ദാനം നൽകിയ തുക. കൂടാതെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനവും ഡൽഹി കലാപവുമായി ബന്ധപ്പെടുത്തി എഴുതണമെന്നും തന്നോട് ആവശ്യപ്പെട്ടതായി മുതിർന്ന മാധ്യമ പ്രവർത്തകനായ ഗോപീകൃഷ്ണൻ വെളിപ്പെടുത്തി.

ഇത് സംബന്ധിച്ചുള്ള കാര്യം മാധ്യമപ്രവർത്തകൻ തന്റെ ട്വിറ്ററിലൂടെ പങ്കുവെക്കുക ആയിരുന്നു. “സാധ്യമല്ല, ചുമ്മാതല്ല നിങ്ങളുടെ പ്രസിഡണ്ട്‌ നിങ്ങളെ മാധ്യമ വേശ്യകളെന്നു വിളിച്ചത്”. എന്ന രീതിയിലാണ് അദ്ദേഹം മറുപടി നൽകിയത്. പണം കിട്ടിയാൽ രാജ്യത്തിൻറെ ആത്മാവിനെ പോലും വിൽപ്പന നടത്തുന്ന ഇന്ത്യൻ മാധ്യമ പ്രവർത്തകർ ഇന്ന് നിലവിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.