Advertisements

ഡൽഹി ജാമിയ നഗറിൽ അക്രമണം നടത്തിയവരുടെ ഫോട്ടോ പുറത്ത് വിട്ടു പോലീസ്: പ്രതികളുടെ വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചു

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉള്ള സമരത്തിന്റെ പേരിൽ ഡൽഹി ജാമിയ നഗറിൽ നടത്തിയ അക്രമണത്തിൽ പങ്കെടുത്തവരുടെ ചിത്രങ്ങൾ പുറത്തു വിട്ടുകൊണ്ട് ഡൽഹി പോലീസ്. അക്രമവുമായി ബന്ധപ്പെട്ട് 70 ഓളം പേരുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും എടുത്ത ചിത്രങ്ങൾ ആണെന്നാണ് പോലീസ് പറയുന്നത്. പ്രതികളെ കണ്ടുകിട്ടുന്നവർക്ക് പോലീസ് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവർ സംഘർഷം നടത്തുന്നതിനായി മുൻപന്തിയിലുണ്ടായിരുന്നുവെന്നും ഇവരാണ് കൂടുതൽ ആക്രമണം നടത്തിയതെന്നും പോലീസ് വിശദമാക്കി.

Advertisements

ഡിസംബർ 15ന് ജാമിയ നഗറിലും, ന്യൂ ഫ്രണ്ട് കോളനിയിലും പൗരത്വഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രതിഷേധം അക്രമാസക്തം ആവുകയായിരുന്നു. തുടർന്ന് നൂറുകണക്കിന് വാഹനങ്ങളാണ് അക്രമികൾ നശിപ്പിച്ചത്. സർവകലാശാലയിലെ വിദ്യാർഥികൾ അടക്കം ഒട്ടനവധിപേർ പ്രതിഷേധങ്ങളിൽ ഉം അക്രമ പരമ്പരയിലും പങ്കെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുപ്പതോളം പേർക്ക് പരിക്കേറ്റിരുന്നു. നൂറ്റി ഇരുപതോളം അക്രമികളെ ഡൽഹിയിലെ വിവിധ സ്റ്റേഷനുകളിലായി അറെസ്റ്റ്‌ ചെയ്തു കേസുകൾ ചാർജ് ചെയ്തിട്ടുണ്ട്.

അക്രമവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിരിക്കുകയാണ്. പ്രതികളുടെ ഫോൺ കോളുകളും മറ്റും പോലീസ് പരിശോധിച്ചുവരികയാണ്. പ്രതികളെ കണ്ടുകിട്ടുന്നവർ 01123013918, 9750871252 എന്നീ നമ്പറുകളിൽ വിളിച്ച് പോലീസിനെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.

Advertisements

- Advertisement -
Latest news
POPPULAR NEWS