NATIONAL NEWSഡൽഹി തിരഞ്ഞെടുപ്പിൽ ആരുജയിക്കുമെന്ന് സർവേ ഫലവുമായി ടൈംസ് നൗ

ഡൽഹി തിരഞ്ഞെടുപ്പിൽ ആരുജയിക്കുമെന്ന് സർവേ ഫലവുമായി ടൈംസ് നൗ

chanakya news

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന നിയമസഭാ തുരഞ്ഞെടുപ്പിൽ ആരു ജയിക്കുമെന്ന് ടൈംസ് നൗവും മാർക്കറ്റ് റിസേർച് സ്ഥാപനമായ ഇപ്‌സോസും പ്രവചനം നടത്തി. ആകെയുള്ള 70 സീറ്റുകളിൽ 54-60 സീറ്റുകൾ നേടി ആം ആദ്മി പാർട്ടി അധികാരത്തിലെത്തുമെന്നു ഇവർ പ്രവചിക്കുന്നു. ബിജെപിയ്ക്ക് 10 മുതൽ 14 സീറ്റുകൾ ലഭിക്കുമെന്നും കോൺഗ്രസിനു പൂജ്യം മുതൽ രണ്ട് സീറ്റുകളിൽ മാത്രം ഒതുങ്ങുമെന്നും സർവേഫലം സൂചിപ്പിക്കുന്നു.

- Advertisement -

2015 ൽ നടന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 67 സീറ്റുകൾ നേടിയ ആം ആദ്മി പാർട്ടി ഇത്തവണ 54-60 സീറ്റിലേക്ക് കൂപ്പുകുത്തുമെന്നു സർവേഫലം പറയുന്നു. 2015 ൽ മൂന്ന് സീറ്റുകൾ മാത്രം നേടിയ ബിജെപി ഇത്തവണ 10 മുതൽ 14 വരെ സീറ്റുകൾ നേടും. കഴിഞ്ഞ തവണ കോൺഗ്രസിനു സീറ്റുകൾ ലഭിച്ചിരുന്നില്ല ആം ആദ്മി പാർട്ടി, ബിജെപി, കോൺഗ്രസ് എന്നി പാർട്ടികളുടെ വോട്ട് ശതമാനം 52%, 32%, 4% എന്നി ക്രമത്തിലായിരിക്കുമെന്നും സർവേയിൽ പറയുന്നു.