Advertisements

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്: പ്രകടന പത്രിക പുറത്തിറക്കി ബിജെപി

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രകടനപത്രിക പുറത്തിറക്കി ബിജെപി. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരിയും, പ്രകാശ് ജാവദേക്കറും കൂടിയാണ് പത്രിക പുറത്തിറക്കിയത്. ബിജെപി ഡൽഹിയിൽ അധികാരത്തിൽ എത്തിയാൽ സംസ്ഥാനത്ത് കുടിവെള്ളത്തിന് സബ്സിഡി നൽകുമെന്നും, കോളേജ് വിദ്യാർത്ഥിനികൾക്ക് ഇലക്ട്രിക് സ്കൂട്ടർ നൽകുമെന്നും, പാവപ്പെട്ടവരായ വിധവകളുടെ പെൺകുട്ടികൾക്ക് വിവാഹം നടത്തുന്നതിനായി 51000 രൂപയുടെ ധനസഹായം, ഇലക്ട്രിസിറ്റി സബ്സിഡി എന്നിവ നൽകുമെന്ന് ബിജെപിയുടെ പ്രകടന പത്രികയിൽ പറയുന്നു.

Advertisements

കൂടാതെ 10 ലക്ഷം പേർക്ക് തൊഴിൽ, സ്ത്രീസുരക്ഷയ്ക്കായി റാണി ലക്ഷ്മി ബായ് പദ്ധതി, ഡൽഹിയുടെ അടിസ്ഥാന വികസനത്തിനായി 10000 കോടി രൂപ വിനിയോഗിക്കുമെന്നും തിരഞ്ഞെടുപ്പ് പത്രികയിൽ പറയുന്നു.

Advertisements

- Advertisement -
Latest news
POPPULAR NEWS