ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് കിട്ടുന്ന സീറ്റിന്റെ പ്രവചനവുമായി സുബ്രമണ്യൻ സ്വാമി

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്നും, ബിജെപിയ്ക്ക് ലഭിയ്ക്കാവുന്ന സീറ്റുകളുടെ എണ്ണത്തില്‍ പ്രവചനവും നടത്തിയിരിക്കുകയാണ് ബിജെപിയുടെ രാജ്യസഭാ എം പിയായ സുബ്രമണ്യൻ സ്വാമി. ബിജെപിയ്ക്ക് 41 ൽ അധികം സീറ്റുകൾ ലഭിക്കുമെന്ന് അദ്ദേഹത്തിന്റെ പ്രവചനത്തിൽ പറയുന്നു.

തുക്ഡെ തുക്ഡെ ഗാങ്ങിന്റെ റോഡ് ഉപരോധം ബിജെപിയുടെ മോശം സാമ്പത്തിക പ്രകടനത്തെ പിന്തള്ളാൻ സഹായിച്ചിട്ടുണ്ടെന്നും സുബ്രമണ്യൻ സ്വാമി വ്യക്തമാക്കി. പൗരത്വ ഭേദഗതി വിഷയത്തിൽ രാജ്യം ചൂടായി നിൽക്കുമ്പോൾ ഡൽഹിയിൽ അധികാരം നിലനിർത്താൻ കെജ്രിവാളും അധികാരം പിടിക്കാൻ ബിജെപിയും പോരാടുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ഡൽഹിയിൽ ഫെബ്രുവരി എട്ടിനാണ് നടക്കുന്നത്.

  മോദിയുടെ ബാല്യകാല സുഹൃത്ത് അബ്ബാസ് ആസ്ട്രലിയയിൽ ഉണ്ടെന്ന് സഹോദരൻ

Latest news
POPPULAR NEWS