ഡൽഹി മത സമ്മേളനത്തിൽ പങ്കെടുത്തവരെ ഹോസ്പിറ്റലിൽ എത്തിച്ച 10 പോലീസുകാർക്ക് വൈറസ് സ്ഥിരീകരിച്ചു

ഡൽഹി: ഡൽഹി മത സമ്മേളനത്തിൽ പങ്കെടുത്തവരെ കൊറോണ വൈറസ് ബാധ ഉണ്ടെന്നുള്ള സംശയത്തിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച 10 പോലീസുകാർക്കും കുടുംബാംഗങ്ങൾക്കും വൈറസ് സ്ഥിരീകരിച്ചു. സിറ്റി പോലീസ് സൂപ്രണ്ട്, സബ് ഇൻസ്‌പെക്ടർ, എട്ട് കോൺസ്റ്റബിൾമാർ എന്നിവർക്കാണ് വൈറസ് സ്ഥിതീകരിച്ചത്. സംഭവത്തെ തുടർന്ന് പോലീസുകാരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. നിസാമുദീനിലെ മത സമ്മേളനത്തിൽ പങ്കെടുത്തവർ മധ്യപ്രദേശ് ഭോപ്പാലിലെ പള്ളിയിൽ എത്തിയിരുന്നു. സംഭവം അറിഞ്ഞ പോലീസ് സംഘം സ്ഥലത്തെത്തുകയും ഇവരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

Also Read  ക്വാറന്റീനിൽ കഴിഞ്ഞ കുടുംബം ഭക്ഷ്യധാന്യകിറ്റ് ചോദിച്ചപ്പോൾ കിട്ടിയത് ഭീക്ഷണിയും തെറിയഭിഷേകവും

ഒടുവിൽ നടത്തിയ പരിശോധനയിൽ പോലീസുകാർക്കും കൊറോണ വൈറസ് സ്ഥിതീകരിക്കുകയായിരുന്നു. ഭോപൽ ജഹാൻഗിരാബാദ്, ഐഷ്ബാഗ് പോലീസ് സ്റ്റേഷനിലെ പോലീസുകാർക്കാണ് വൈറസ് സ്ഥിതീകരിച്ചത്. ഡൽഹി മത സമ്മേളനത്തിൽ പങ്കെടുത്ത 32 പേരെയാണ് പോലീസ് പ്രദേശത്തു നിന്നും കണ്ടെത്തി ഹോസ്പിറ്റലിൽ. തുടർന്ന് നടത്തിയ പരിശോധനയിൽ 20 പേർക്ക് വൈറസ് സ്ഥിരീകരിച്ചിരുന്നു. നിലവിൽ ഭോപ്പാലിൽ മാത്രം 83 പേർക്ക് കൊറോണ വൈറസ് സ്ഥിതീകരിച്ചിട്ടുണ്ട്.