തടിച്ചു കൊഴുത്തിരുന്ന റിമിയുടെ വണ്ണം ഒറ്റയടിക്ക് കുറഞ്ഞു 52 കിലോയായി: ഇപ്പോൾ മെലിയാനുള്ള അസുഖം ഇതാണ്

കേരളത്തിലെ പ്രിയ ഗായികയും ടെലിവിഷൻ പരിപാടിയിലെ അവതാരികയുമാണ് റിമിടോമി. താരം ടിക്ടോക്കിലും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം സജീവമാണ്. എന്നാൽ പൊതുവേ തടിച്ചുരുണ്ടിരുന്ന റിമിടോമി ഇപ്പോൾ മെലിയുകയാണ്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ റിമിടോമി പങ്കു വെച്ചിരിക്കുകയാണ്. എന്നാൽ നിരവധി ആളുകളാണ് റിമിടോമി യോട് വെയിറ്റ് കുറയുന്നതിന് കാരണം ചോദിച്ചു രംഗത്തെത്തിയിരിക്കുന്നത്. അതിന് മറുപടിയും ആ റിമിടോമി എത്തിയിരിക്കുകയാണ്.

റിമി ടോമി യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് തടി കുറഞ്ഞതിന്റെ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2002 ലാണ് ആദ്യമായി മിനിസ്ക്രീനിലേക്ക് എത്തുന്നതെന്നും എന്നാൽ ഇപ്പോൾ പ്രായമൊക്കെ ആയെന്നും അപ്പോൾ ആരോഗ്യത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും താരം പറയുന്നു. ആദ്യ സമയങ്ങളിലൊന്നും ശരീരഭാരം കെയർ ചെയ്യാറില്ലായിരുന്നു. എന്നാൽ 2012 ശേഷമാണ് അതെല്ലാം ശ്രദ്ധിക്കാൻ തുടങ്ങിയത്. താൻ എവിടെയാണെങ്കിലും ദിവസം ഒരു മണിക്കൂർ വ്യായാമം ചെയ്യാറുണ്ട്. സാധാരണ പച്ചവെള്ളം കുടിച്ചാൽ പോലും വണ്ണം വെക്കുന്ന ശരീര പ്രകൃതമായിരുന്നു എന്നാൽ ഇപ്പോൾ 52 കിലോഗ്രാമായി ഭാരം കുറച്ചിരിക്കുകയാണെന്നും അതിന്റെ നന്ദി ട്രെയിനർക്കാണെന്നും താരം പറയുന്നു.

  ശരീരത്തിലെ ചുളിവുകളുടെ ചിത്രം ആരധകർക്കായി പങ്കുവെച്ച് നമിത പ്രമോദ്

Latest news
POPPULAR NEWS