തടി കുറച്ചപ്പോൾ ആർക്കും വേണ്ട ; ഐഡിയ സ്റ്റാർ സിംഗർ താരം ജീവിക്കാൻ വേണ്ടി ഇപ്പോൾ ഓട്ടോ ഓടിക്കുന്നു

ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിൽ കൂടി മലയാളികൾക്ക് പരിചിതനായ താരമാണ് കൊല്ലം സ്വദേശി ഇമ്രാൻ ഖാൻ. വളരെ ചെറുപ്പത്തിൽ തന്നെ ഗാന രംഗത്ത് കഴിവ് തെളിയിച്ച താരം 2009 ലെ ഐഡിയ സ്റ്റാർ സിങ്ങർ സെമി ഫൈനലിൽ വെച്ച് പുറത്താവുകയായിരുന്നു. ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ലെങ്കിലും ആലാപന രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ഇമ്രാൻ. നിരവധി ആരാധകരുള്ള ഇമ്രാൻ ഇപ്പോൾ ജീവിക്കാനുള്ള കഷ്ടപ്പാടിലാണ്.

ഐഡിയ സ്റ്റാർ സിംഗറിൽ നിന്നും പുറത്തായി എങ്കിലും ഗാനമേളകളിൽ സജീവ സാന്നിധ്യമായിരുന്ന ഇമ്രാന്റെ 200 കിലോയിൽ അധികമുള്ള ശരീരം ഭാരം ഒരു ശാസ്ത്രക്രിയയിലൂടെ കുറയ്ക്കുകയിരുന്നു. പിന്നീട് ഗാനമേളയിൽ അവസരം കുറഞ്ഞത് കാരണം ഗൾഫിലേക്ക് പോയ ഇമ്രാൻ അച്ഛന്റെ മരണം കാരണം നാട്ടിലേക്ക് തിരിച്ചു വരുകയിയിരുന്നു. ശരീരത്തിന്റെ ഭാരം കുറഞ്ഞതോടെ അവസരങ്ങൾ നഷ്ടമായി എന്നാണ് ഇമ്രാൻ പറയുന്നത്. ജീവിത മാർഗത്തിനായി താരം ഇപ്പോൾ കൊല്ലം പള്ളിമുക്കിലെ ഓട്ടോ ഡ്രൈവറായി ജോലി നോക്കി വരുകയാണ്.

സ്റ്റാർ സിംഗറിൽ ഒപ്പമുള്ളവർ എല്ലാം നല്ല നിലയിൽ എത്തിയെങ്കിലും ഇമ്രാൻ അതിൽ ഒന്നും പരിഭവമില്ല മറിച്ചു ഓട്ടോ ഓടിക്കുന്നതിന് ഒപ്പം ഗാനമേളകളും മറ്റും ലഭിക്കാനായുള്ള കാത്തിരിപ്പിലാണ് ഇദ്ദേഹം. ഓട്ടോ ഓടിക്കുന്ന തൊഴിലിന് ഒപ്പം സംഗീതവും താരം കാത്തുസൂക്ഷിക്കുന്നുണ്ട്. ശരീര ഭാരം അമിതമായ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതിനാലാണ് താരം സർജറിയിലൂടെ ഭാരം കുറച്ചത്.

സർജറി കഴിഞ്ഞതോടെ 200 ൽ നിന്നും 110 കിലോയായി മാറിയെന്നും പക്ഷേ അതോടെ ആരും തിരിച്ചറിയാത്ത അവസ്ഥയായെന്നും, തടിയുണ്ടായിരുന്നേൽ അവസരം കിട്ടിയെന്നെ പക്ഷേ ജീവിതമല്ലേ വലുതെന്നും താരം ചോദിക്കുന്നു. ഇപ്പോൾ 250 രൂപ വാടക കൊടുത്താണ് ഇമ്രാൻ ഓട്ടോ ഓടിക്കുന്നത്, ഉത്സവ സീസണിൽ ഗാനമേളയിൽ പാടി സ്വന്തം കാശ് കൊണ്ട് ഓട്ടോ വാങ്ങിക്കാൻ ഇരുന്നെങ്കിലും അതും കൊറോണ കൊണ്ട് പോയെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു

പലരും പല സഹായ വാഗ്ദാനങ്ങളും നൽകുന്നുണ്ടെങ്കിലും അതൊന്നും വാങ്ങിയിട്ടില്ലെന്നും വാങ്ങിക്കില്ലന്നും സ്വന്തമായി ഓട്ടോ ഓടിച്ചും പാട് പാടിയും ജീവിക്കാനാണ് ഇഷ്ടമെന്നും താരം പറയുന്നത്. സഹായിക്കാൻ വരുന്ന നല്ല മനസുകളോട് ഗാനമേളയിൽ പാടാൻ വിളിക്കു എന്നാണ് ഇമ്രാൻ കൊടുക്കുന്ന മറുപടി. ഐഡിയ സ്റ്റാർ സിംഗറിൽ തിളങ്ങി നിന്ന സമയത്ത് പ്രണയമുണ്ടായിരുന്നുവെന്നും ഇപ്പോൾ അത് നഷ്ടമായെന്നും താരം പറയുന്നു. സിനിമയിൽ
ഒന്നും പാടാൻ ഇപ്പോൾ അങ്ങനെ മോഹിക്കാറില്ലന്നും എന്നാൽ ഇടക്ക് തടി കുറയ്‌ക്കേണ്ടിയിരുന്നില്ല എന്ന് തോന്നാറുണ്ടെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു.