തട്ടമൊക്കെ മാറ്റി സുന്ദരിയായി സജിത ; പത്ത് വർഷത്തെ ഒളിവ് ജീവിതത്തിന് തിരശീലയിട്ട് റഹ്‌മാനും സജിതയും വിവാഹിതരായി

പാലക്കാട് : അയൽവാസിയായ പെൺകുട്ടിയെ പത്ത് വർഷം സ്വന്തം വീട്ടിൽ ഒളിവിൽ താമസിച്ച റഹ്മാൻ ഒടുവിൽ സജിതയെ വിവാഹം ചെയ്തു. ഇന്ന് രാവിലെ പത്ത് മണിക്ക് നെന്മാറ സബ് രജിസ്റ്റർ ഓഫീസിൽ വച്ചായിരുന്നു വിവാഹം. നെന്മാറ എംഎംഎൽ യുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.

അയൽവാസിയായ സജിതയെ സ്വന്തം വീട്ടിലെ ഇടുങ്ങിയ മുറിയിൽ പത്ത് വർഷം താമസിച്ച സംഭവം പുറത്ത് വന്നത് വിവാദമായിരുന്നു. ജീവിതത്തിന്റെ നല്ല ഭാഗമത്രയും ഒരു മുറിക്കുള്ളിൽ കഴിച്ച് കൂട്ടിയ സജിതയ്ക്ക് മാനസിക ബുദ്ധിമുട്ട് ഉള്ളതായും വാർത്തകൾ പ്രചരിച്ചിരുന്നു. കൂടാതെ റഹ്മാന്റെ കുടുംബം സജിത വീട്ടിൽ താമസിച്ചിട്ടില്ല എന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയതും സംഭവത്തിൽ ദുരൂഹത ഉയർത്തിയിരുന്നു. എല്ലാ വിവാദങ്ങൾക്കും വിരാമമിട്ടുകൊണ്ടാണ് റഹ്മാനും സജിതയും ഇപ്പോൾ നിയമപരമായി വിവാഹിതരായിരിക്കുന്നത്.

  സിനിമ നിർമ്മാതാവ് ജെയ്‌സൺ എളംകുളം മരിച്ച നിലയിൽ

വിവാഹത്തിന് സജിതയുടെ കുടുംബം പങ്കെടുത്തു. പത്ത് വർഷം പുറത്തിറങ്ങാതെ കഴിഞ്ഞ സജിതയെ അടുത്ത കാലത്താണ് റഹ്മാൻ വാടക വീട്ടിലേക്ക് മാറ്റിയത്. തുടർന്ന് റഹ്‌മാനും വീട് വിട്ട് വാടക വീട്ടിൽ താമസമാക്കുകയായിരുന്നു. ഇതിനിടയിൽ റഹമാനെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് പത്ത് വർഷം മുൻപ് കാണാതായ യുവതിയോടൊപ്പം റഹ്‌മാൻ താമസിക്കുന്ന വിവരം ലഭിച്ചത്. തുടർന്നാണ് റഹ്മാനും സജിതയും പത്ത് വർഷത്തെ ഒളിവ് ജീവിത കഥ വെളിപ്പെടുത്തിയത്.

Latest news
POPPULAR NEWS