തട്ടികൊണ്ട് പോയ മൂന്ന് വയസുകാരിയെ രക്ഷിക്കാൻ ഒരു സ്റ്റോപ്പിലും നിർത്താതെ ട്രെയിൻ ഓടിച്ചു ഇന്ത്യൻ റെയിൽവേ

മൂന്നു വയസുകാരിയെ രക്ഷിക്കാനായി ഒരു സ്റ്റോപ്പിലും നിർത്താതെ ട്രെയിൻ ഓടിച്ചു ഇന്ത്യൻ റെയിൽവേ. മധ്യപ്രദേശിലെ ലളിത്പൂർ എന്ന സ്ഥലത്തുനിന്ന് 3 വയസുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ പ്രതി കുഞ്ഞിനേം കൊണ്ട് രക്ഷപെടാനായി ഓടിക്കയറിയത് ലളിത്പൂരിൽ നിന്നും ഭോപ്പാൽ വഴി പോകുന്ന രപ്തി സാഗർ എക്സ്പ്രസ്സ്‌ ട്രെയിനിലും. കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി എന്ന രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെ റെയിൽവേ സ്റ്റേഷൻ സി സി ടിവിയിൽ ഇയാൾ ട്രെയിൻ കയറുന്നത് വ്യക്തമായി. ഇത് മനസിലാക്കിയ പോലീസ് റെയിൽവേ പോലീസിനെ അറിയിച്ചു. ഭോപ്പാൽ എത്തുന്നതുവരെ ട്രെയിൻ ഒരു സ്റ്റോപ്പിലും നിർത്തരുത് എന്ന് അധികൃതർക്ക് റെയിൽവേ പോലീസ് അറിയിപ്പ് നൽകി.

ഇതിനെത്തുടർന്ന് ട്രെയിൻ ഒരു സ്റ്റോപ്പിലും നിർത്താതെ പോയി. ട്രെയിനിൽ ഉണ്ടായിരുന്ന സുരക്ഷ ജീവനക്കാരോട് ഇയാളെ നിരീക്ഷിക്കാനും, ട്രെയിനിനകത്ത് വച്ചു ഒരു കാരണവശാലും പ്രതിയെ പിടികൂടാൻ ശ്രമിക്കരുത് എന്ന് നിർദേശവും നൽകി. സുരക്ഷ ഉദോഗസ്ഥർ പ്രതിക്ക് ചുറ്റുമായി നിൽക്കുകയും ചെയ്തു. ഒരു സ്റ്റോപ്പിലും നിർത്താതെ ഓടിയ ട്രെയിൻ ഭോപ്പാലിൽ എത്തിയപ്പോൾ റെയിൽവേ ഉദോഗസ്ഥരും പോലീസും ചേർന്ന് പ്രതിയെ പിടികൂടുകയും കുട്ടിയെ മാതാപിതാക്കൾക്ക് തിരികെ ഏൽപ്പിക്കുകയും ചെയ്തു.