തട്ടീം മുട്ടീം പരമ്പരയിൽ നിന്നും മീനാക്ഷിയെ ഒഴിവാക്കി ? ; പ്രതികരണവുമായി ഭാഗ്യലക്ഷ്മി പ്രഭു

മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന തട്ടീം മുട്ടീം പരമ്പര വളരെ കുറച്ച് നാളുകൾ കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഇ പരമ്പരയുടെ ചുവട് പിടിച്ച് പിന്നീട് ഒരുപാട് പരമ്പരകൾ വന്നെങ്കിലും മികച്ച മുന്നേറ്റമാണ് ഇപ്പോഴും തട്ടീം മുട്ടീം നടത്തുന്നത്. കുടുംബ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാണുന്ന പരമ്പരകളിൽ ഒന്നായ തട്ടീം മുട്ടീം റേറ്റിംഗിലും ഏറെ മുന്നിലാണ്. പരമ്പരയിലെ ഒരു കഥാപാത്രമായ മീനാക്ഷിയുടെ വേഷം ചെയ്യുന്നത് ഭാഗ്യലക്ഷ്മി പ്രഭുവാണ് എന്നാൽ താരം ഇപ്പോൾ പരമ്പരയിൽ നിന്നും വിട്ടനിൽകുകയാണ്. മീനാക്ഷി തട്ടീം മുട്ടീം ടീം വിട്ട കാര്യം വെളിപ്പെടുത്തിയത് മഞ്ജു പിള്ളയാണ്. ജോലി സംബന്ധമായ കാര്യത്തിന് വിദേശത്തേക്ക് പോയേക്കുവാണെന്നും എന്നാൽ പാരമ്പരയിലേക്ക് തിരികെ വരുമോയെന്ന ചോദ്യത്തിന് മഞ്ജു പിള്ളയും പ്രതികരിച്ചില്ല. എന്നാൽ ആരാധകരുടെ ചോദ്യങ്ങൾ നിറഞ്ഞപ്പോൾ ഉത്തരവുമായി മീനാക്ഷി യൂട്യൂബിൽ കഴിഞ്ഞ ദിവസം ലൈവിൽ വന്നിരുന്നു.

താൻ ജോലിക്കായി ലണ്ടനിൽ വന്നിരിക്കുകയാണ്, കൊറോണ പടരുന്ന സമയത്ത് തന്നെ താൻ ഇന്ത്യയിൽ നിന്നും ഇവിടെ എത്തിയെന്നും മറ്റെല്ലാ രാജ്യങ്ങളെ പോലെ കൊറോണ തുടക്കാലത്ത് അവിടെയുമുണ്ടായിരുന്നു എന്നാൽ ഇപ്പോൾ സ്ഥിതി നിയന്ത്രണമാണ് എന്നാണ് ആരാധകരോട് മീനാക്ഷി പറഞ്ഞത്. വെളിയിൽ ഇറങ്ങുമ്പോൾ മാസ്കും ഗ്ലൗസും നിർബന്ധമാണെന്നും താരം ഓർമിപ്പിച്ചു. പാരമ്പരയിലേക്ക് തിരികെ വരുമോയെന്ന ചോദ്യത്തിനും താരം മറുപടി നൽകി, എല്ലാവർക്കും അറിയേണ്ടത് താൻ തിരികെ വരുമോയെന്നാണ് തീർച്ചയായും മടങ്ങി വരുമെന്നും അങ്ങനെ ഒന്നും വിട്ട് കളയാൻ പറ്റുന്ന പരമ്പരയല്ല തട്ടീം മുട്ടീം. കുടുംബം എങ്ങനെയാണോ അതുപോലെ തന്നെയാണ് ആ പരമ്പരയിലെ മുഴുവൻ ക്രൂ അംഗങ്ങളും പക്ഷേ ഇപ്പോൾ താത്കാലികമായി മാറി നിൽക്കുകയാണെന്നും മീനാക്ഷി ലൈവിൽ പറഞ്ഞു.